പെരുന്നാള്‍ തിരക്കിലമര്‍ന്ന് മത്ര സൂഖ്
text_fieldsമത്ര: റമദാന്‍ വിടപറയാന്‍ ഏതാനും ദിനരാത്രങ്ങള്‍കൂടി ശേഷിക്കെ പെരുന്നാളിനെ വരവേല്‍ക്കാനായി വിപണി സജീവമായി. രാത്രി ഏറെ വൈകുംവരെ ജനങ്ങള്‍ സൂഖുകളിലും മറ്റും നിറയുകയാണ്. സ്വകാര്യ കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ക്കുകൂടി ശമ്പളം ലഭിക്കുന്നതോടെ വരും ദിവസങ്ങളില്‍ തിരക്കുകള്‍ ഇരട്ടിക്കും.
തെരുവുകച്ചവടവക്കാരും രംഗത്തത്തെിയതോടെ ഉത്സവപ്പറമ്പിന് സമാനമായ തിരക്കാണ് മത്ര സൂഖില്‍. ഇനിയുള്ള ഒരാഴ്ചക്കാലം മുനിസിപ്പല്‍ അധികൃതര്‍ പതിവ് നിയന്ത്രണങ്ങളില്‍ വരുത്തുന്ന ഇളവ് പരമാവധി ഉപയോഗപ്പെടുത്തുകയാണ് തെരുവ് കച്ചവടക്കാര്‍. തങ്ങളുടെ ഇരിപ്പിടങ്ങള്‍ നേരത്തെ കാലത്തെ ബുക് ചെയ്തുവെച്ച് വൈകുന്നേരത്തോടെ സാധനങ്ങള്‍ നിരത്തി ചന്തയൊരുക്കുന്ന രീതിയാണ് ഇവരുടേത്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ചെരിപ്പ്, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയും പാരമ്പര്യ വസ്ത്രങ്ങളായ മുസാര്‍, കുമ്മ, ജഞ്ചര്‍, അസ, കല്ലുമോതിരങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുമായുമായാണ് തെരുവുകച്ചവടക്കാര്‍ വിപണി കൈയടക്കിയിരിക്കുന്നത്. നേരം പോക്കിനായി ഉപ്പിലിട്ട മാങ്ങ മുതല്‍, ചുട്ടയിറച്ചിവരെ ഇനി മുതല്‍ തെരുവില്‍ ലഭിക്കും. ഇതൊക്കെ വാങ്ങിതിന്നും പര്‍ച്ചേസ് ചെയ്തും സ്വദേശികളും വിദേശികളുമൊക്കെ രാത്രികാല വിപണിയുടെ ഭാഗമാവുകയാണ്. പാര്‍ക്കിങ് പരിമിതിയും ഗതാഗതക്കുരുക്കുമൊക്കെ മത്രയിലത്തൊന്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും വിലപേശി കറങ്ങിനടന്ന് സാധനങ്ങള്‍ വാങ്ങി ആസ്വദിക്കുന്ന ശീലമുള്ളവര്‍ക്ക് മത്ര മാര്‍ക്കറ്റൊഴിവാക്കി പെരുന്നാളാഘോഷമില്ല. രാത്രി വിപണി സജീവമായതോടെ മത്രയില്‍ ഗതാഗതക്കുരുക്കും രൂക്ഷമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
