വാടക കാറുകള്‍ കണ്ടുപിടിക്കാന്‍ കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായം
text_fieldsദുബൈ: വാടകക്ക് നല്‍കുന്ന ആഡംബര കാറുകളുടെ സ്ഥാനം നിര്‍ണയിക്കാന്‍ കാര്‍ വാടക കമ്പനികള്‍ കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായം തേടിത്തുടങ്ങി. വില കൂടിയ കാറുകള്‍ വാടകക്കെടുത്ത് രാജ്യത്തിന് പുറത്തേക്ക് കടത്തുന്നത് തടയാനും വാടകക്കാരന്‍ വാഹനം കൃത്യസമയത്ത് തിരിച്ചത്തെിക്കാന്‍ വൈകുന്ന അവസരത്തിലുമാണ് കാറുടമകള്‍ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നത്.
വാടകക്ക് നല്‍കുന്ന വാഹനത്തില്‍ ഘടിപ്പിക്കുന്ന പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് ഇവര്‍ വാഹനം തങ്ങളുടെ വരുതിയിലാണെന്ന് ഉറപ്പുവരുത്തത്. ഉപകരണത്തിന്‍െറ സഹായത്താല്‍ വാഹനത്തിന്‍െറ വേഗതയും വാഹനം താണ്ടിയ ദൂരവും അറിയാന്‍ കഴിയുമത്രേ. വാഹനം അപകടത്തില്‍ പെട്ടാല്‍ ഉപകരണം ഉടന്‍ അറിയിപ്പ് നല്‍കുന്നു.
വാഹനം രാജ്യാതിര്‍ത്തിക്ക് പുറത്ത് കടന്നാല്‍ ഉടന്‍ മുന്നറിയിപ്പ് ലഭിക്കുന്നത് വാഹനമുടക്ക് ഏറെ പ്രയോജനം ചെയ്യുന്നു. ആവശ്യമെങ്കില്‍ വാഹനത്തിന്‍റെ പ്രവര്‍ത്തനം നിശ്ചലമാക്കാനും അടഞ്ഞ വാതിലുകള്‍ തുറക്കാനും ഉപയോഗപ്പെടുത്താവുന്നതാണ്. പൊലീസ് അധികാരികളില്‍ നിന്ന് അനുമതി ലഭിച്ച ശേഷം മാത്രമാണ് വാഹനത്തില്‍ ഇത്തരം ഉപകരണം ഘടിപ്പിക്കുന്നതെന്ന് സാമ്പത്തിക വകുപ്പപ് അധികൃതര്‍ അറിയിച്ചു. വാഹനത്തില്‍ ഇത് ഘടിപ്പിക്കുന്നതിന്‍റെ ആവശ്യകത പോലീസിനെ ബോധ്യപ്പെടുത്തിയ ശേഷമാണ് അനുവാദം തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
