ഖുര്‍ആന്‍ മനപ്പാഠമാക്കിയ മലയാളി വിദ്യാര്‍ഥി ശ്രദ്ധേയനാകുന്നു
text_fieldsസൂര്‍: ഖുര്‍ആന്‍ മനപ്പാഠമാക്കിയ മലയാളി സ്കൂള്‍ വിദ്യാര്‍ഥി ശ്രദ്ധേയനാകുന്നു. സൂര്‍ ഇന്ത്യന്‍ സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയായ ഫാഇസ് ബിന്‍ സൈഫുദ്ദീന്‍ ആണ് സൂര്‍ സനയ്യയില്‍ മലയാളികള്‍ക്കായി നടന്നുവരുന്ന തറാവീഹ് നമസ്കാരത്തിന് നേതൃത്വം നല്‍കുന്നത്. പാരായണ നിയമങ്ങള്‍ പാലിച്ചുള്ള ശ്രവണ മനോഹരമായ ഖുര്‍ആന്‍ പാരായണത്തെപറ്റി കേട്ടറിഞ്ഞ് ആളുകള്‍ സനയ്യയില്‍ തറാവീഹ് നമസ്കരിക്കാന്‍ എത്തുന്നു. അഞ്ചുവര്‍ഷം മുമ്പാണ് ഫാഇസ് ഖുര്‍ആന്‍ മനപ്പാഠമാക്കിയത്. പന്തളം അബി അഹ്മദ് ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജില്‍ വാരി നിസാമുദ്ദീന്‍െറ കീഴിലാണ് ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയത്. പത്തനംതിട്ട പന്തളം സ്വദേശി സൈഫുദ്ദീന്‍െറയും രോഷ്നിയുടെയും മൂത്ത മകനാണ്. രണ്ടു സഹോദരങ്ങളും ഒരു സഹോദരിയുമുണ്ട്. പഠനത്തിലും മികവ് പുലര്‍ത്തുന്ന ഫാഇസിന് ഭാവിയില്‍ ശാസ്ത്രജ്ഞനാകാനാണ് താല്‍പര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
