ബ്രെക്സിറ്റ്: റിയാലിന്‍െറ വിനിമയ നിരക്ക് ഉയര്‍ന്നു
text_fieldsമസ്കത്ത്: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരേണ്ടതില്ളെന്ന ഹിതപരിശോധനയിലെ വിധിയെഴുത്തിനെ തുടര്‍ന്ന് രൂപയുടെ മൂല്യത്തില്‍ തകര്‍ച്ച. ഇതേ തുടര്‍ന്ന് റിയാലിന്‍െറ വിനിമയ നിരക്ക് ഉയര്‍ന്നു. റിയാലിന് 176 രൂപക്ക് മുകളിലാണ് വെള്ളിയാഴ്ച വിനിമയ സ്ഥാപനങ്ങളെല്ലാം ക്ളോസ് ചെയ്തത്. ഞായറാഴ്ച വരെ ഈ നിരക്ക് ലഭിക്കും. റിയാലിന് 176.40 രൂപ എന്ന നിരക്കിലാണ് തങ്ങള്‍ ക്ളോസ് ചെയ്തതെന്ന് മോഡേണ്‍ എക്സ്ചേഞ്ച് ട്രഷറി ആന്‍ഡ് ഓപറേഷന്‍സ് വിഭാഗം മേധാവി ലിജോ ജോണ്‍ പറഞ്ഞു. 1000 രൂപക്ക് അഞ്ചു റിയാല്‍ 669 ബൈസയാണ് നിരക്ക്. വ്യാഴാഴ്ച വരെ തകര്‍ച്ചയുടെ ലക്ഷണങ്ങളൊന്നും കാണിക്കാതിരുന്ന വിപണിയില്‍ അപ്രതീക്ഷിത വിധി ആഘാതമുണ്ടാക്കുകയായിരുന്നു.
വെള്ളിയാഴ്ച രൂപയുടെ ഇടിവിനെ തുടര്‍ന്ന് വിനിമയ നിരക്ക് ഒരു ഘട്ടത്തില്‍ 177 രൂപക്ക് മുകളില്‍ വരെ പോയിരുന്നു. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്‍െറ യോഗമാണ് രൂപക്ക് അടുത്ത ഭീഷണിയായി നിലനില്‍ക്കുന്നത്. ഈ യോഗത്തില്‍ പലിശനിരക്ക് ഉയര്‍ത്തിയാല്‍ രൂപയുടെ മൂല്യം ഇടിഞ്ഞ് വിനിമയനിരക്ക് ഉയരും. ഇന്ത്യയിലെ മണ്‍സൂണിന്‍െറ ശക്തിയടക്കം ചില ഘടകങ്ങളും വരുംദിവസങ്ങളില്‍ രൂപയുടെ മൂല്യത്തെ സ്വാധീനിക്കും. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ റിയാല്‍ വിനിമയനിരക്ക് 178 രൂപയിലത്തൊനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ളെന്നും ലിജോ പറഞ്ഞു. ഡോളര്‍ ശക്തമായതോടെ വിദേശ നിക്ഷേപകര്‍ പിന്‍വലിയാനും തുടങ്ങിയിട്ടുണ്ട്. ഇതേ തുടര്‍ന്ന്, ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച ഒരുഘട്ടത്തില്‍ വന്‍ തകര്‍ച്ചയെ നേരിട്ടിരുന്നു. ഏതായാലും പ്രവാസലോകത്ത് അനിശ്ചിതത്വം വളരുകയും തൊഴില്‍ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിനിമയനിരക്ക് വര്‍ധിക്കുന്നത് പ്രവാസികള്‍ക്ക് ഏറെ ആഹ്ളാദം പകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
