അസ്സറൈന്‍ ടീമിന് സ്വീകരണം നല്‍കി
text_fieldsമസ്കത്ത്: പ്രഥമ പ്രീമിയം ഒമാന്‍ ട്വന്‍റി 20 ചാമ്പ്യന്മാരായ അസ്സറൈന്‍ ടീമിനെ എം.ഡി ഇബ്രാഹിം അല്‍ വഹൈബി അഭിനന്ദിച്ചു. സാകിര്‍ മാളില്‍ സഫീര്‍ ബാള്‍ റൂമില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എം.ഡി ടീമംഗങ്ങള്‍ക്ക് കാഷ് ഇന്‍സന്‍റീവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
ചടങ്ങില്‍ ഒമാന്‍ നാഷനല്‍ ടീം ഓപണര്‍ ആയി മികച്ച പ്രകടനം കാഴ്ചവെച്ച സീഷാന്‍ മഖ്സൂദിനെ ആദരിച്ചു. അമേരിക്കയില്‍ നവംബറില്‍ നടക്കുന്ന ഐ.സി.സി ഡിവിഷന്‍ നാല് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന സീഷാന് ടീമംഗങ്ങള്‍ എല്ലാ വിധ ആശംസകളും നേര്‍ന്നു. മലയാളി പെരുമയിലാണ് അസ്സറൈന്‍ ചാമ്പ്യന്‍ഷിപ് നേട്ടം കൈവരിച്ചത്.
ഒമാന്‍ നാഷനല്‍ ടീം റിസര്‍വ് താരങ്ങളായ അരുണ്‍ പൗലോസും സിന്‍േറാ മൈക്കേലും അടക്കം ഏഴു കളിക്കാരും മൂന്ന് ഒഫീഷ്യലുകളുമായി ഏറ്റവും കൂടുതല്‍ മലയാളികളുള്ള പ്രീമിയം ഡിവിഷന്‍ ടീമാണ് അസ്സറൈന്‍.
റാം കുമാര്‍, വിനു കുമാര്‍, വിബിന്‍ വിളയില്‍, സനല്‍ നസര്‍, വി.എസ്. ഷിജു എന്നിവരാണ് മറ്റു മലയാളി താരങ്ങള്‍. മാനേജറും കോച്ചുമായ വിനു മാത്യു, സ്കോറര്‍ ലത്തീഫ് പറക്കോട്ട്, ടീം അസിസ്റ്റന്‍റ് ഹരികൃഷ്ണന്‍ എന്നിവരും മലയാളികളാണ്. മറ്റു താരങ്ങള്‍ പാകിസ്താന്‍ സ്വദേശികളാണ്.
അമിറാത്തിലെ പുതിയ ടര്‍ഫ് പിച്ച് ഗ്രൗണ്ടില്‍ ഫ്ളഡ്ലൈറ്റില്‍ നടന്ന പ്രഥമ ടി 20 ലീഗിലാണ് അസ്സറൈന്‍ ചാമ്പ്യന്മാരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
