കനത്ത മഴ: സലാല വിമാനത്താവളത്തില്‍ വെള്ളം കയറി
text_fieldsമസ്കത്ത്: ബുധനാഴ്ച രാത്രി സലാലയിലുണ്ടായ കനത്ത മഴയില്‍ വിമാനത്താവള ടെര്‍മിനലില്‍ വെള്ളം കയറി. മേല്‍ക്കൂരയിലെ ചോര്‍ച്ചമൂലം ടെര്‍മിനലില്‍ വെള്ളം കയറുകയായിരുന്നു. വെള്ളം കയറിയതിന്‍െറ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ചോര്‍ച്ച അടക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. മേല്‍ക്കൂരയിലെ ഓവുചാലുകള്‍ തടസ്സപ്പെട്ടതാണ് ചോര്‍ച്ചയുണ്ടാകാന്‍ കാരണമെന്നാണ് കരാറുകാരന്‍െറ പ്രാഥമിക നിഗമനം. വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ചശേഷം പോരായ്മകള്‍ നികത്താന്‍ പ്രാഥമിക നടപടിയെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച രാവിലെ മുതല്‍ പെയ്ത ചാറ്റല്‍ മഴ ഉച്ചക്കുശേഷമാണ് ശക്തമായത്. സന്ധ്യയോടെയാണ് പെരുമഴയായി രൂപപ്പെട്ടത്. കേരളത്തിലെ കാലവര്‍ഷത്തിന്‍െറ പ്രതീതി ജനിപ്പിക്കുന്ന മഴയാണ് അനുഭവപ്പെട്ടതെന്ന് ഇവിടത്തെ താമസക്കാര്‍ പറഞ്ഞു. സനയ്യ ഭാഗത്ത് പല കടകളിലും വെള്ളം കയറി. ദോഫാര്‍ ഗവര്‍ണറേറ്റിന്‍െറ ചിലയിടങ്ങളില്‍ ഇന്നലെയും മഴയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.