സബ്സിഡി പുനരവലോകനം: മജ്ലിസുശൂറ പ്രത്യേക പഠനം നടത്തും
text_fieldsമസ്കത്ത്: പൊതുജനങ്ങള്‍ക്കായുള്ള സബ്സിഡി നയങ്ങള്‍ പുനരവലോകനം ചെയ്യുന്നതിനെ കുറിച്ച് പഠിക്കാന്‍ ഉപകമ്മിറ്റിയെ നിയോഗിക്കുമെന്ന് മജ്ലിസുശൂറയുടെ സാമ്പത്തിക ധനകാര്യ കമ്മിറ്റി അറിയിച്ചു. ഇന്ധന സബ്സിഡി നീക്കിയതിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിശകലനം ചെയ്യും.
സബ്സിഡി കുറക്കുന്നത് സമൂഹത്തിന് പ്രത്യേകിച്ച് നിശ്ചിത വരുമാനമുള്ള കുടുംബങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പഠിക്കാന്‍ കമ്മിറ്റി മേധാവി സാലെഹ് ബിന്‍ സെയ്ദ് മസാന്‍െറ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചു.
ഉപകമ്മിറ്റി അന്താരാഷ്ട്ര ക്രൂഡോയില്‍ വില നിരീക്ഷിക്കുന്നതിന്‍െറ ചുമതലയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാകും രാജ്യത്തെ പെട്രോളിന്‍െറയും അനുബന്ധ ഉല്‍പന്നങ്ങളുടെയും വില നിര്‍ണയിക്കുക. ജനസംഖ്യാ വര്‍ധന സംബന്ധിച്ച ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ പഠനം ഉപകമ്മിറ്റി പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.