Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബജറ്റ് കമ്മി:...

ബജറ്റ് കമ്മി: സര്‍ക്കാര്‍ ചെലവുകള്‍ കൂടുതല്‍ വെട്ടിക്കുറക്കുന്നു

text_fields
bookmark_border

മസ്കത്ത്: സര്‍ക്കാര്‍, പൊതുചെലവുകളില്‍ കൂടുതലായി കുറവുവരുത്തി ബജറ്റ് കമ്മി കുറക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്‍െറ ഭാഗമായി ബജറ്റ് വിഹിതം വര്‍ധിപ്പിക്കണമെന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അപേക്ഷകള്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ളാനിങ് തള്ളിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം 3.5 ശതകോടി റിയാലാണ് പ്രതീക്ഷിത ബജറ്റ് കമ്മി. കഴിഞ്ഞവര്‍ഷം ഇത് 4.5 ശതകോടി റിയാലായിരുന്നു. എണ്ണയിതര വരുമാനം വര്‍ധിപ്പിച്ചും ചെലവുകള്‍ വെട്ടിക്കുറച്ചും ഈ തുകയില്‍ കുറവുവരുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഈ വര്‍ഷത്തിന്‍െറ ആദ്യ പാദത്തില്‍ മാത്രം 1.6 ശതകോടി റിയാലാണ് ബജറ്റ് കമ്മിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. 
വരുമാനവര്‍ധനയുടെ ഭാഗമായി പെട്രോ കെമിക്കല്‍, ഖനന സ്ഥാപനങ്ങള്‍ക്ക് നിലവിലുള്ള 12 ശതമാനം നികുതി 35 ശതമാനമാക്കാനുള്ള നിര്‍ദേശത്തിന് ശൂറ, സ്റ്റേറ്റ് കൗണ്‍സിലുകള്‍ അംഗീകരിച്ചിരുന്നു. എല്‍.എന്‍.ജി സ്ഥാപനങ്ങളുടെ നികുതി 12ല്‍ നിന്ന് 55 ശതമാനം ആക്കുന്നതിനുള്ള നിര്‍ദേശത്തിനും കൗണ്‍സില്‍ അംഗങ്ങള്‍ അനുകൂലമായി വോട്ടുചെയ്തിരുന്നു. സുല്‍ത്താന്‍െറ ഉത്തരവോടെ മാത്രമേ നികുതി വര്‍ധനക്കുള്ള നിര്‍ദേശം പ്രാബല്യത്തില്‍ വരുകയുള്ളൂ. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി സര്‍ക്കാര്‍, വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ ജല ഉപയോഗത്തിനുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. സര്‍ക്കാര്‍, വ്യവസായ വാണിജ്യസ്ഥാപനങ്ങളുടെ വൈദ്യുതിനിരക്കില്‍ വര്‍ധന വരുത്താനുള്ള നിര്‍ദേശവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. പീക്ക് ടൈമിലെ വൈദ്യുതി ഉപയോഗത്തിന് കൂടുതല്‍നിരക്ക് ഏര്‍പ്പെടുത്തും വിധമുള്ള പരിഷ്കാരമാണ് ആലോചനയില്‍. 
അതിനിടെ എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മന്ത്രിമാര്‍, അണ്ടര്‍ സെക്രട്ടറിമാര്‍, തത്തുല്യ തസ്തികയില്‍ ഉള്ളവര്‍ എന്നിവരുടെ ബോണസ് വിതരണം നിര്‍ത്തിവെച്ചതായി ധനകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 
ചെലവുകളിലെ പുനര്‍നിര്‍ണയത്തിനൊപ്പം എണ്ണയിതര വരുമാനം വര്‍ധിപ്പിച്ച് ബജറ്റ് കമ്മി കുറക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമാണെന്നും ധനകാര്യമന്ത്രാലയത്തിന്‍െറ സര്‍ക്കുലര്‍ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman govt
Next Story