Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമധ്യാഹ്ന വിശ്രമനിയമം...

മധ്യാഹ്ന വിശ്രമനിയമം 97 കമ്പനികള്‍ ലംഘിച്ചതായി കണ്ടത്തെി

text_fields
bookmark_border
മധ്യാഹ്ന വിശ്രമനിയമം 97 കമ്പനികള്‍ ലംഘിച്ചതായി കണ്ടത്തെി
cancel

മസ്കത്ത്: വേനല്‍ചൂട് കടുത്തതോടെ മധ്യാഹ്ന വിശ്രമനിയമ ലംഘകരെ കണ്ടത്തെുന്നതിനുള്ള പരിശോധനകള്‍ മാനവ വിഭവശേഷി വകുപ്പ് ഊര്‍ജിതമാക്കി. 
ജൂണ്‍ ഒന്നിന് ഉത്തരവ് പ്രാബല്യത്തില്‍ വന്നശേഷം രണ്ടാഴ്ചകളിലായി നടത്തിയ പരിശോധനയില്‍ 97 നിയമലംഘകരെ കണ്ടത്തെിയതായി മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. 711 കമ്പനികളിലാണ് ഇക്കാലയളവില്‍ പരിശോധന നടത്തിയത്. ആദ്യ ഒരാഴ്ചയില്‍ 125 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 16 നിയമലംഘകരെ കണ്ടത്തെിയിരുന്നു. തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന നിര്‍മാണത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് ഉച്ചക്ക് 12.30 മുതല്‍ 3.30 വരെ വിശ്രമം നല്‍കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് 100 മുതല്‍ 500 റിയാല്‍ വരെ പിഴ, അല്ളെങ്കില്‍ ഒരുമാസം തടവുമാണ് ശിക്ഷ. നിയമലംഘനത്തിന്‍െറ സ്വഭാവമനുസരിച്ച് രണ്ടുശിക്ഷ ഒരുമിച്ചും ലഭിക്കാം. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ശിക്ഷയും വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ 80077000 എന്ന നമ്പറില്‍ അറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞദിവസങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസാണ് ശരാശരി താപനില. കഴിഞ്ഞയാഴ്ച താപനില 50 ഡിഗ്രിവരെ ഉയര്‍ന്നിരുന്നു. പുറത്ത് ജോലിചെയ്യുന്നവര്‍ കഠിനമായ വേനല്‍ചൂടില്‍ വെന്തുരുകുകയാണ്. രാത്രി ഈര്‍പ്പത്തിന്‍െറ അസഹ്യതയും വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ചൂട് കൂടാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്‍കിയിരുന്നു. 
വേനലില്‍ പുറംജോലി ചെയ്യുന്നവരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താന്‍ മുന്‍കരുതലുകളെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. സൂര്യാഘാതമേല്‍ക്കാതിരിക്കാനും ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാതിരിക്കാനും മുന്‍കരുതലുകളെടുക്കണം. നോമ്പെടുക്കുന്നവര്‍ രാത്രി ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. 
മധ്യാഹ്നവിശ്രമം കര്‍ശനമായി നടപ്പാക്കണമെന്നും പ്രഥമശുശ്രൂഷാ സാമഗ്രികള്‍, വിശ്രമസ്ഥലം എന്നിവ സജ്ജീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍, പല കമ്പനികളും ഇതൊന്നും പാലിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. വിശ്രമസമയത്ത് തൊഴിലിടത്തിന് സമീപത്തെ തണലില്‍ വിശ്രമിക്കുന്ന തൊഴിലാളികളെ പലയിടത്തും കാണാം. 
 

Show Full Article
TAGS:oman jobs
Next Story