‘എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രവാസി നയം വ്യക്തമാക്കണം’
text_fieldsമസ്കത്ത്: എല്‍.ഡി.എഫ് സര്‍ക്കാറിന് പ്രവാസി നയം ഉണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്ന് എറണാകുളം ഡി.സി.സി ജനറല്‍ സെക്രട്ടറിയും കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ബിജു ആബേല്‍ ജേക്കബ് ആവശ്യപ്പെട്ടു. ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് യാത്രാക്കൂലി വര്‍ധന. അതിന് ശാശ്വത പരിഹാരം എന്ന നിലയിലാണ് എയര്‍ കേരള പദ്ധതി ആവിഷ്കരിച്ചത്. എയര്‍കേരളക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്ന വ്യോമയാന നയം ആണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം കേരളത്തിലെ ക്രമസമാധാനനില സി.പി.എം-ബി.ജെ.പി അക്രമം മൂലം തകര്‍ന്നുവെന്നും മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുപോലും പോലീസില്‍ വിശ്വാസമില്ലാത്തതിനാലാണ് പൊലീസ് ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയുന്നതെന്നും അധ്യക്ഷത വഹിച്ച നാഷനല്‍ പ്രസിഡന്‍റ് സിദ്ദീക്ക് ഹസന്‍ അഭിപ്രായപ്പെട്ടു.
ജനറല്‍ സെക്രട്ടറി എന്‍.ഒ. ഉമ്മന്‍, ഹൈദ്രോസ് പുതുവന, ജോര്‍ജ് കോര, മുരുകേശന്‍ നാരായണ്‍, നസീര്‍ തിരുവത്ര, പി.വി. കൃഷ്ണന്‍, ബിജു പുനലൂര്‍, ശിഹാബുദ്ദീന്‍, ഷാജഹാന്‍, അനീഷ് കടവില്‍, സതീഷ് പട്ടുവം എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
