Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമലവെള്ളപ്പാച്ചിലില്‍...

മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ  നാലുപേരെ രക്ഷപ്പെടുത്തി

text_fields
bookmark_border
മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ  നാലുപേരെ രക്ഷപ്പെടുത്തി
cancel

മസ്കത്ത്: വാദി ആന്തമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പെടുകയായിരുന്നെന്ന് സിവില്‍ ഡിഫന്‍സ് റിപ്പോര്‍ട്ട് ചെയ്തു. 
സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ എര്‍ത്ത് മൂവര്‍ ഉപയോഗിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. 
മുദൈബിയുടെ ഉള്‍പ്രദേശങ്ങളില്‍ പലയിടത്തും കനത്ത മഴയുണ്ടായി. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് അപ്രതീക്ഷിതമായി മഴയത്തെിയത്. പലയിടത്തും വാദികള്‍ നിറഞ്ഞുകവിഞ്ഞതിനാല്‍ ഏറെ സമയം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കാറ്റും അനുഭവപ്പെട്ടു. 
സിനാവിലും മറ്റും ഉച്ചതിരിഞ്ഞ് നല്ല കാറ്റ് അനുഭവപ്പെട്ടിരുന്നു. ആന്തത്തില്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടതിന് പിന്നാലെയാണ് മഴയത്തെിയത്. 
മനായിലും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നു. ഇതുമൂലം വാഹനങ്ങള്‍ വേഗം കുറച്ചാണ് പോയത്. ഇബ്രിയില്‍ ചിലയിടങ്ങളിലും വെള്ളിയാഴ്ച രാത്രി മഴയുണ്ടായിരുന്നു.  കാലാവസ്ഥാ മാറ്റത്തിന്‍െറ ഫലമായി ജൂണ്‍ 24ഓടെ ഒമാനില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ അറിയിച്ചിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman climate
Next Story