ഷോപ്പിങ് പ്രിയര്‍ക്കായി ഇനി ഒയാസിസ് മാളും
text_fieldsമസ്കത്ത്: ലാന്‍ഡ്മാര്‍ക് ഗ്രൂപ്പിന് കീഴിലുള്ള മസ്കത്തിലെ ആദ്യ കമ്യൂണിറ്റി മാളായ ഒയാസിസ് മാള്‍ ഷോപ്പിങ് പ്രിയര്‍ക്കായി തുറന്നു. ടൂറിസം മന്ത്രി അഹമ്മദ് ബിന്‍ നാസര്‍ അല്‍ മെഹ്രീസി കഴിഞ്ഞ ദിവസം ഷോപ്പിങ് മാളിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു. നിരവധി വിശിഷ്ട വ്യക്തികളും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. മസ്കത്തിലെ ആദ്യ കമ്യൂണിറ്റി മാളാണ് ഇതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. അല്‍ഖുവൈറില്‍ 3.84 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മാളില്‍ രണ്ട് നിലകളിലായി 38 ഒൗട്ട്ലെറ്റുകളാണ് ഉള്ളത്.
ലാന്‍ഡ്മാര്‍ക് ഗ്രൂപ്പിന് കീഴിലുള്ള സ്പ്ളാഷ്, സെന്‍റര്‍പോയന്‍റ്, ഹോംസെന്‍റര്‍, മാക്സ്, ഇമാക്സ് തുടങ്ങിയവക്ക് പുറമെ മറ്റ് മുന്‍നിര അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഒൗട്ട്ലെറ്റുകളും ഇവിടെയുണ്ട്. ഉപഭോക്താക്കള്‍ക്ക് വേറിട്ട ഷോപ്പിങ് അനുഭവം പകരുന്നതിനായി ജൂലൈ ഒന്നുവരെ വിവിധ വിനോദ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ആദ്യ ആഴ്ചയില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി സമ്മാന പദ്ധതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15,000 റിയാലിന്‍െറ ഗിഫ്റ്റ് വൗച്ചറുകള്‍ക്ക് പുറമെ ഗ്രാന്‍ഡ് സമ്മാനമായി ലക്ഷ്വറി സെഡാനും നല്‍കും.
ലാന്‍ഡ്മാര്‍ക് ഗ്രൂപ്പിന് കീഴിലുള്ള ഒൗട്ട്ലെറ്റുകളില്‍നിന്നുള്ള പര്‍ച്ചേഴ്സുകളില്‍ ഉറപ്പുള്ള സമ്മാനങ്ങളുമുണ്ടാകും. ഗ്രൂപ്പിന് കീഴിലെ ഫാഷന്‍ വസ്ത്ര ഒൗട്ട്ലെറ്റായ ഐക്കൊണിക്കിന്‍െറ ഒമാനിലെ ആദ്യ ഒൗട്ട്ലെറ്റാണ് ഒയാസിസ് മാളിലേത്. വ്യത്യസ്തമായ വിനോദ ഉപകരണങ്ങളുമായി ഫണ്‍സിറ്റിയും ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
