നിത്യോപയോഗ വസ്തുക്കളുടെ വിലയില്‍ വര്‍ധന
text_fieldsമസ്കത്ത്: രാജ്യത്ത് കഴിഞ്ഞമാസം നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വര്‍ധനവ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് മേയില്‍ 1.14 ശതമാനത്തിന്‍െറ വര്‍ധനവാണ് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പത്തില്‍ ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. ഏപ്രിലിനെ അപേക്ഷിച്ച് 0.02 ശതമാനത്തിന്‍െറ കുറവുമുണ്ടായിട്ടുണ്ട്. ഇന്ധനവിലയിലെ വര്‍ധനയാണ് പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണം. ഗതാഗത മേഖലയിലാണ് കൂടുതല്‍ വര്‍ധന ഉണ്ടായത്, 4.83 ശതമാനം. ഭവന, ജല, വൈദ്യുതി, വാതക വിഭാഗത്തില്‍ 1.02 ശതമാനത്തിന്‍െറയും വര്‍ധവുണ്ടായി.
ആരോഗ്യച്ചെലവുകളിലും വര്‍ധനവുണ്ടായിട്ടുണ്ട്. 1.44 ശതമാനമാണ് ഈ വിഭാഗത്തില്‍ വര്‍ധിച്ചത്. വിദ്യാഭ്യാസ ചെലവ് 3.03 ശതമാനം വര്‍ധിച്ചപ്പോള്‍ ഭക്ഷണപാനീയങ്ങളുടെ വില 0.67 ശതമാനവും ആശയവിനിമയത്തിനുള്ള ചെലവില്‍ 0.26 ശതമാനത്തിന്‍െറയും കുറവുണ്ടായി. ദോഫാര്‍ ഗവര്‍ണറേറ്റിലാണ് കൂടുതല്‍ വര്‍ധനവുണ്ടായത്, 2.37 ശതമാനം. ദാഖിലിയ, വടക്ക്-തെക്ക് ശര്‍ഖിയ, വടക്കന്‍ ബാത്തിന, മസ്കത്ത് ഗവര്‍ണറേറ്റുകളാണ് തൊട്ടുപിന്നില്‍. ഏപ്രിലിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഭക്ഷണപാനീയങ്ങളുടെ വിലനിലവാരം 0.23 ശതമാനം കുറഞ്ഞിട്ടുണ്ട്. ഭവന, ജല, വൈദ്യുതി, വാതക വിലനിലവാരം വര്‍ധിച്ചപ്പോള്‍ ആരോഗ്യ, വിദ്യാഭ്യാസ ചെലവുകളില്‍ മാറ്റമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.