പൊള്ളലേറ്റ കരുനാഗപ്പള്ളി സ്വദേശിയെ നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsമസ്കത്ത്: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കരുനാഗപ്പള്ളി സ്വദേശിയെ നാട്ടിലേക്കുകൊണ്ടുപോയി.
തഴവ സ്വദേശി സാബുവിനെയാണ് ഇന്നലെ രാത്രിയിലെ ജെറ്റ് എയര്‍വേസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയത്. ഹെവി ഇലക്ട്രീഷ്യനായി ജോലിചെയ്യുകയായിരുന്ന സാബുവിന് കഴിഞ്ഞമാസം 24നാണ് അപകടമുണ്ടായത്.
സൊഹാര്‍ തുറമുഖത്തിനടുത്ത താമസസ്ഥലത്ത് പാചകത്തിനായി സ്റ്റൗ കത്തിക്കുന്നതിനിടെ തീ ശരീരത്തിലേക്ക് പടരുകയായിരുന്നു. 65 ശതമാനം പൊള്ളലേറ്റ സാബു സൊഹാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആന്തരികാവയവങ്ങള്‍ക്കും പൊള്ളലേറ്റിരുന്നു. സാബുവിന് അപകടം പറ്റിയെന്നറിഞ്ഞ് ഭാര്യ നാട്ടില്‍നിന്ന് എത്തിയിരുന്നു. വെന്‍റിലേറ്ററിന്‍െറ സഹായത്തോടെയാണ് വിമാനത്തില്‍ കൊണ്ടുപോയത്. ഭാര്യക്കൊപ്പം ഡോക്ടറും നഴ്സും സാബുവിനെ അനുഗമിച്ചു. തുടര്‍ ചികിത്സക്കായി സാബുവിനെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാബുവിന്‍െറ ചികിത്സക്കും നാട്ടില്‍കൊണ്ടുപോകുന്നതടക്കം നടപടിക്രമങ്ങള്‍ സൊഹാര്‍ കെ.എം.സി.സിയുടെ ചുമതലയിലാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.