മതസൗഹാര്‍ദത്തിനായി ഒരുമിച്ച് യത്നിക്കാന്‍ ആഹ്വാനം ചെയ്ത് കെ.ഐ.എ ഇഫ്താര്‍
text_fieldsമസ്കത്ത്: ഫാഷിസ്റ്റ് ശക്തികള്‍ കേരളത്തില്‍ വരെ പിടിമുറുക്കാന്‍ ശ്രമിക്കുന്ന സമകാലിക കാലഘട്ടത്തില്‍ മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിനായി ഒരുമിച്ച് യത്നിക്കണമെന്ന ആഹ്വാനവുമായി കെ.ഐ.എ ഇഫ്താര്‍.
റൂവി ദാറുസ്സലാമില്‍ നടന്ന നോമ്പുതുറ വിവിധ മുസ്ലിം സംഘടനാ നേതാക്കളുടെ ഒത്തുചേരലായി. ടി.എ. മുനീര്‍ വരന്തരപ്പള്ളി (കെ.ഐ.എ) ആമുഖ പ്രസംഗം നടത്തി. മുസ്ലിംകള്‍ മറ്റു സമൂഹങ്ങളുമായി സ്നേഹത്തിലും സഹവര്‍ത്തിത്വത്തിലും കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം ഉണര്‍ത്തി.
അവര്‍ക്ക് ഇസ്ലാമിന്‍െറ ഉന്നത മൂല്യങ്ങള്‍ പരിചയപ്പെടുത്താന്‍ മുസ്ലിം സംഘടനകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. പി.എ.വി അബൂബക്കര്‍, അബ്ദുല്‍ ഹക്കീം (എം.ഇ.എസ്), ജാഫര്‍ ഓടത്തോട്, റഫീഖ് ധര്‍മടം (രിസാല സ്റ്റഡി സെന്‍റര്‍), വി.സി.പി ഉമ്മര്‍, അബ്ദുല്‍ ജലാല്‍ (ഇസ്ലാമിക് സെന്‍റര്‍), ദീനി അബ്ദുല്‍ റസാഖ് (സിജി), മുനീര്‍ എടവണ്ണ (ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍), സിറാജ്, ജരീര്‍ (മസ്കത്ത് ഇസ്ലാഹി സെന്‍റര്‍), കെ.വി ഉമ്മര്‍, ഹുസൈന്‍ കെഹ്ലാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സി.കെ മൊയ്തു ഖിറാഅത്തും അബ്ദുല്ല മൗലവി (സുന്നി സെന്‍റര്‍) സമാപന പ്രസംഗവും നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.