ഖരീഫ്: ഒമാന്‍എയര്‍ സലാലയിലേക്ക് 11 പ്രതിദിന സര്‍വിസ് നടത്തും
text_fieldsമസ്കത്ത്: ഖരീഫ് സീസണ്‍ കണക്കിലെടുത്ത് ഒമാന്‍ എയര്‍ മസ്കത്ത്-സലാല റൂട്ടില്‍ 11 പ്രതിദിന സര്‍വിസുകള്‍ നടത്തും. മുന്‍വര്‍ഷത്തേക്കാള്‍ 15,000 സീറ്റുകളാകും അധികമുണ്ടാവുകയെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. ബോയിങ് 737, ബോയിങ് 787, എയര്‍ബസ് 330 എന്നിവയാകും സര്‍വിസിന് ഉപയോഗിക്കുക. ഗള്‍ഫ് മേഖലയിലെ സഞ്ചാരികള്‍ ഖരീഫ് സീസണില്‍ സലാലയിലേക്ക് കൂടുതലായി യാത്രചെയ്യുന്നത് കണക്കിലെടുത്താണ് സര്‍വിസ് വര്‍ധിപ്പിക്കുന്നതെന്ന് സി.ഇ.ഒ പോള്‍ ഗ്രിഗറോവിച്ച് പറഞ്ഞു.
മറ്റു വിദേശരാജ്യങ്ങളില്‍നിന്നുള്ളവരും സലാലയിലേക്ക് കൂടുതലായി യാത്ര ചെയ്യാറുണ്ട്. മസ്കത്ത്-സലാലക്കുപുറമെ സലാല ബൈസെക്ടറിലും സര്‍വിസുകള്‍ വര്‍ധിപ്പിക്കുമെന്ന് സി.ഇ.ഒ പറഞ്ഞു.
ദുബൈ സെക്ടറില്‍ സീറ്റുകളുടെ എണ്ണം 22,000 ആയാണ് വര്‍ധിപ്പിക്കുക. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളും ചുട്ടുപൊള്ളുന്ന സമയത്ത് സലാലയുടെ കുളിരുതേടിപ്പോകുന്ന യാത്രക്കാര്‍ക്ക് സര്‍വിസുകള്‍ വര്‍ധിപ്പിക്കുന്നത് പ്രയോജനപ്രദമാകും. ഖരീഫ് യാത്രക്കാര്‍ക്കായി മികച്ച ആനുകൂല്യങ്ങളും നല്‍കുമെന്ന് സി.ഇ.ഒ പറഞ്ഞു. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ദുബൈ സലാല റൂട്ടില്‍ ഒരു പ്രതിദിന സര്‍വിസാകും നടത്തുക. സെപ്റ്റംബര്‍ ഒന്നുമുതല്‍ ദുബൈ സര്‍വിസിന് ബോയിങ് 737 വിമാനം ഉപയോഗിക്കുമെന്നും പോള്‍ ഗ്രിഗറോവിച്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.