പ്രസാദിന് വ്രതമധുരത്തിന്‍െറ നാലാം വര്‍ഷം
text_fieldsമസ്കത്ത്: പ്രസാദിന് ഇത് വ്രതമധുരത്തിന്‍െറ നാലാം വര്‍ഷം. 10 വര്‍ഷമായി ഒമാനില്‍ ജോലിചെയ്യുന്ന തൃശൂര്‍ വലപ്പാട് സ്വദേശി പ്രസാദ് ആണ് നാലുകൊല്ലമായി നിറഞ്ഞ ഉത്സാഹത്തോടെ റമദാനിലെ മുഴുവന്‍ നോമ്പും നോല്‍ക്കുന്നത്. ഒരു വര്‍ഷമായി റൂവി ബദര്‍ അല്‍ സമ ആശുപത്രിക്ക് സമീപത്തുള്ള ബാര്‍ബര്‍ഷോപ്പിലാണ് പ്രസാദ് ജോലിചെയ്യുന്നത്. നാട്ടിലുള്ള സമയത്ത് നോമ്പിനോടും നോമ്പെടുക്കുന്നവരോടും ആദരവുതോന്നിയിരുന്നതായും ഇതാണ് പിന്നീട് തനിക്ക് പ്രേരണയായതെന്നും പ്രസാദ് പറയുന്നു. ഫഞ്ചയിലാണ് തുടക്കത്തില്‍ ജോലിക്കത്തെിയത്. ചൂടുകാലത്താണ് ആദ്യമായി നോമ്പെടുത്തത്.
ചൂടിലും തനിക്ക് ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ളെന്നാണ് പ്രസാദിന്‍െറ പക്ഷം. ചില ദിവസങ്ങളില്‍ തലവേദനവരുമെന്നത് മാറ്റിനിര്‍ത്തിയാല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുംതന്നെയില്ല. നാലുമണിക്കാണ് അത്താഴം കഴിക്കാറ്. ചപ്പാത്തിയോ കഞ്ഞിയോ ആയിരിക്കും ഭക്ഷണം.
ഒമ്പതു മണിക്ക് ജോലിക്ക് വന്നുകഴിഞ്ഞാല്‍ കടയില്‍ നല്ല തിരക്ക് ആയിരിക്കും. അതിനാല്‍ പിന്നെ സമയം പോകുന്നത് അറിയില്ളെന്ന് പ്രസാദ് പറയുന്നു. നോമ്പുതുറക്ക് പ്രധാനമായും പോകുന്നത് കറാമ ഹൈപ്പര്‍ മാര്‍ക്കറ്റിലും റൂവി ഖാബൂസ് പള്ളിയിലുമാണ്.
എന്നാല്‍, ഫഞ്ചയിലായിരുന്ന സമയത്ത് പ്രസാദിന്‍െറ നോമ്പെടുക്കലിനെക്കുറിച്ച് അറിഞ്ഞിരുന്ന സ്വദേശികള്‍ അവരുടെ വീട്ടിലേക്ക് ഇഫ്താറിന് ക്ഷണിക്കുമായിരുന്നു. ചിലപ്പോള്‍ അവര്‍ ഭക്ഷണം കടയിലേക്ക് കൊണ്ടുവരുകയും ചെയ്യുമായിരുന്നു. കഴിഞ്ഞവര്‍ഷം നോമ്പുസമയത്ത് നാട്ടിലായിരുന്നു. ഭാര്യ സീമയുടെയും മക്കളായ വാമികയുടെയും യദുകൃഷ്ണന്‍െറയും പിന്തുണയില്‍ മുഴുവന്‍ നോമ്പും എടുക്കാന്‍ സാധിച്ചു. റമദാന്‍ വ്രതത്തെ അതിന്‍െറ പരിപൂര്‍ണ വിശുദ്ധിയോടെ എടുക്കുന്ന പ്രസാദ് എല്ലാവരും നോമ്പെടുക്കണമെന്ന പക്ഷക്കാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
