Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദാര്‍സൈത്ത്് സ്കൂള്‍...

ദാര്‍സൈത്ത്് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു

text_fields
bookmark_border
ദാര്‍സൈത്ത്് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു
cancel

മസ്കത്ത്: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ളാസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചു. സീനിയര്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി. ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് പന്ത്രണ്ടാം ക്ളാസ് പരീക്ഷയില്‍ സ്കൂളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കും ഓരോ വിഷയത്തിനും ഒന്നാമതത്തെിയവര്‍ക്കും പത്ത്, പന്ത്രണ്ടാം ക്ളാസ് പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയവര്‍ക്കും മുഖ്യാതിഥി സ്വര്‍ണമെഡലും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. 
എസ്.എം.സി പ്രസിഡന്‍റ് അബ്ദുല്‍ റഹീം ഖാസിം, പ്രിന്‍സിപ്പല്‍ ഡോ. ശ്രീദേവി പി. തഷ്നത്ത്, എസ്.എം.സി വൈസ് പ്രസിഡന്‍റ് ബിജു സാമുവല്‍, അജയന്‍ പൊയ്യാര, ക്രിസ്റ്റഫര്‍ ജോയ്, നിഖില അനില്‍കുമാര്‍, ജെയ്കിഷ് പവിത്രന്‍, വര്‍ഗീസ് തരകന്‍, അഫ്രോസ് അഹമ്മദ്, തോമസ് ജോര്‍ജ് എന്നിവര്‍ മറ്റു വിവിധ വിഭാഗങ്ങളില്‍ അക്കാദമിക മികവ് പുലര്‍ത്തിയവരെ ആദരിച്ചു. സീനിയര്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ അലക്സാണ്ടര്‍ ഗീവര്‍ഗീസ് നന്ദി പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman school
Next Story