Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപൊന്നൂസ് ചായക്കട...

പൊന്നൂസ് ചായക്കട പ്രവര്‍ത്തനമാരംഭിച്ചു

text_fields
bookmark_border
പൊന്നൂസ് ചായക്കട പ്രവര്‍ത്തനമാരംഭിച്ചു
cancel

മസ്കത്ത്: കേരളത്തനിമയുള്ള തനി നാടന്‍ രുചിവിഭവങ്ങളൊരുക്കി റെക്സ് റോഡില്‍ അല്‍ നൂര്‍ സ്ട്രീറ്റില്‍ പൊന്നൂസ് ചായക്കട പ്രവര്‍ത്തനമാരംഭിച്ചു.  ഉദ്ഘാടനത്തിന്‍െറ ഭാഗമായി സാധാരണക്കാരായ അഞ്ഞൂറിലധികം തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്ന് നല്‍കിയത് വേറിട്ട കാഴ്ചയായി. ഇഫ്താറിനോടനുബന്ധിച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. അല്‍ സഖ്വാനി കമ്പനി ജി.എം കെ.ആര്‍. രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 
രുചികരമായ തനി നാടന്‍ കേരള വിഭവങ്ങള്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഉടമ ജിനില്‍ പറഞ്ഞു. ഷാപ്പുകറികളാണ് പ്രധാന ആകര്‍ഷണമാവുക. അമ്പതോളം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്. കുടുംബമായി വരുന്നവര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഹോം ഡെലിവറി സംവിധാനവും വൈകാതെ ആരംഭിക്കുമെന്ന് ജിനില്‍ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman business
Next Story