Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2016 8:17 AM GMT Updated On
date_range 7 April 2017 1:49 AM GMTവടക്കന്‍ ബാത്തിനയില്‍ 40 കിലോ ഹഷീഷ് പിടിച്ചു
text_fieldsbookmark_border
മസ് കത്ത്: വടക്കന്‍ ബാത്തിനയില്‍ 40 കിലോ ഹഷീഷ് പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഏഷ്യന്‍ വംശജരെ ആര്‍.ഒ.പിയുടെ മയക്കുമരുന്ന് പ്രതിരോധ സേനാ വിഭാഗം അറസ്റ്റ്ചെയ്തു.
ഷിനാസില്‍ കടല്‍ത്തീരം വഴിയാണ് പ്രതികള്‍ മയക്കുമരുന്ന് കടത്തിയത്. വിസിറ്റിങ് വിസയില്‍ മസ്കത്ത് വിമാനത്താവളത്തിലിറങ്ങിയ മയക്കുമരുന്ന് കള്ളക്കടത്തുകാരനെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കള്ളക്കടത്ത് പിടികൂടിയത്. മയക്കുമരുന്ന് കള്ളക്കടത്തുകാരെ നേരില്‍ കണ്ട ഇയാള്‍ ഷിനാസില്‍ കടലിലൂടെ മയക്കുമരുന്ന് ഒമാനിലേക്ക് കടത്താന്‍ തീരുമാനിക്കുകയായിരുന്നു. ബോട്ടിലത്തെിച്ച മയക്കുമരുന്ന് ആര്‍.ഒ.പി സ്ഥലം റെയ്ഡ് ചെയ്ത് പിടികൂടുകയായിരുന്നു.
Next Story