മലയാളി നഴ്സ് കൊല്ലപ്പെട്ടിട്ട് ഒന്നരമാസം: ഭര്‍ത്താവ് കസ്റ്റഡിയില്‍തന്നെ
text_fieldsമസ്കത്ത്: സലാലയില്‍ മലയാളി നഴ്സ് ചിക്കു കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് ലിന്‍സന്‍ പൊലീസ് കസ്റ്റഡിയില്‍തന്നെ. കഴിഞ്ഞ ഏപ്രില്‍ 20നാണ് എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശിനി ചിക്കു റോബര്‍ട്ടിനെ സലാലയിലെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. സംഭവം നടന്നതിന്‍െറ തൊട്ടടുത്ത ദിവസം ചോദ്യംചെയ്യാനായിട്ടാണ് ലിന്‍സനെ പൊലീസ് വിളിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും തെളിവെടുപ്പിന്‍െറ ഭാഗമായാണ് ലിന്‍സനെ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്‍െറ അന്വേഷണ പുരോഗതി സംബന്ധിച്ച് ഒരു വിവരവും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. അതിനിടെ, കൊലപാതക കേസില്‍ സാഹചര്യത്തെളിവുകള്‍ ഭര്‍ത്താവിനെതിരാണെന്നും ലിന്‍സനെ കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതായും പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് സലാലയിലെ ഇന്ത്യന്‍ എംബസി പ്രതിനിധി മന്‍പ്രീത് സിങ്ങും ലിന്‍സന്‍െറ ബന്ധു ജയ്സണും പറഞ്ഞു. രണ്ടാഴ്ച മുമ്പ് ലിന്‍സനെ സന്ദര്‍ശിക്കാന്‍ പൊലീസ് അനുവദിച്ചതായും ജയ്സണ്‍ പറഞ്ഞു. പൊലീസിന്‍െറ സാന്നിധ്യത്തില്‍ നാട്ടില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു.
കൊലപാതകം സംബന്ധിച്ച ഒരു വിവരവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതുവരെ ഉണ്ടായിരുന്ന സാഹചര്യംതന്നെ തുടരുകയാണെന്നും ജയ്സണ്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ലിന്‍സനെതിരെ റോയല്‍ ഒമാന്‍ പൊലീസിനെ ഉദ്ധരിച്ച് ചില ചാനലുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമാണ് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. താമസസ്ഥലത്ത് കുത്തേറ്റുമരിച്ച നിലയിലായിരുന്നു ചിക്കുവിന്‍െറ മൃതദേഹം കണ്ടത്തെിയത്. ചെവി അറുത്ത് ആഭരണങ്ങള്‍ കവര്‍ന്നിരുന്നു.
ലിന്‍സനൊപ്പം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പാകിസ്താന്‍ സ്വദേശിയെ കുറച്ചുദിവസത്തിനുശേഷം പൊലീസ് വിട്ടയച്ചിരുന്നു. ആസൂത്രിത കൊലപാതകമെന്ന് പൊലീസ് വിലയിരുത്തുന്ന കേസില്‍ ഇതുവരെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
