Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനിലെ ജനസംഖ്യ 44 ലക്ഷം കവിഞ്ഞു
text_fieldsbookmark_border
മസ്കത്ത്: ഒമാനിലെ ജനസംഖ്യ മേയില്‍ 44 ലക്ഷം കവിഞ്ഞു. ഏപ്രില്‍ അവസാനത്തേതില്‍നിന്ന് 0.3 ശതമാനത്തിന്‍െറ വര്‍ധനവാണ് ജനസംഖ്യയില്‍ ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. പ്രവാസികളുടെ എണ്ണം 20.2 ലക്ഷം കവിഞ്ഞിട്ടുണ്ട്. മൊത്തം ജനസംഖ്യയില്‍ 45.5 ശതമാനമാണ് പ്രവാസികള്‍. മസ്കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവുമധികം പ്രവാസികളുള്ളത്, 8,91,942 പേര്‍. ഇവിടെ 5,03,470 പേരാണ് സ്വദേശികള്‍. വടക്കന്‍ ബാത്തിനയില്‍ 2,41,142 ഉം ദോഫാറില്‍ 2,17,874ഉം പ്രവാസികള്‍ ഉണ്ട്. 13.9 ലക്ഷം പേരും താമസിക്കുന്ന മസ്കത്ത് ഗവര്‍ണറേറ്റില്‍ മുന്‍ വര്‍ഷത്തേതില്‍നിന്ന് ജനസംഖ്യയില്‍ 0.3 ശതമാനത്തിന്‍െറ വര്‍ധനവാണുണ്ടായത്.
Next Story
