‘വിശുദ്ധിയോടെ റമദാനിനെ സ്വാഗതം ചെയ്യുക’
text_fieldsമസ്കത്ത്: ആകാശത്തുനിന്ന് നന്മകള്‍ പെയ്തിറങ്ങുന്ന അനുഗൃഹീത മാസം ഒരിക്കല്‍കൂടി സമാഗതമാവുമ്പോള്‍ വിശുദ്ധിയോടെ സ്വീകരിക്കുകയും പവിത്രത കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ മസ്കത്ത് മുബല്ലിഗ് ഷെമീര്‍ ചെന്ത്രാപ്പിന്നി പറഞ്ഞു.
ഇച്ഛകളെ നിയന്ത്രിക്കുമ്പോഴാണ് നോമ്പ് യാഥാര്‍ഥ്യമാകുന്നത്. മാനസിക വിശുദ്ധിയാണ് നോമ്പിന്‍െറ പരമപ്രധാന ലക്ഷ്യം. ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ മസ്കത്ത് ഘടകം വാദി കബീറില്‍ സംഘടിപ്പിച്ച അഹ്ലന്‍ റമദാന്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് ഇസ്ലാഹി കോഓഡിനേഷന്‍ സെക്രട്ടറി അബ്ദുറസാഖ് കൊടുവള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് മുനീര്‍ എടവണ്ണ അധ്യക്ഷത വഹിച്ചു. അല്‍അമാന മദ്റസയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും സി.ബി.എസ്.ഇ പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ളസോടെ വിജയിച്ച അഷ്ഹൂര്‍ മരക്കാരിനുമുള്ള സമ്മാനവിതരണം അബ്ദുറസാഖ് കൊടുവള്ളി നിര്‍വഹിച്ചു. ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഒമാന്‍െറ കീഴില്‍ നടന്ന അഹ്ലന്‍ റമദാന്‍ കാമ്പയിനിന്‍െറ ഭാഗമായി സഹം, സുവൈഖ്, അല്‍ഖൂദ്, സീബ്, ഇബ്ര സെന്‍ററുകളിലും പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ജനറല്‍ സെക്രട്ടറി അബ്ദുല്‍കാദര്‍ കാസര്‍കോട് സ്വാഗതവും നൗഷാദ് മരക്കാര്‍ നന്ദിയും പറഞ്ഞു.