ഒരുമയുടെ മധുരം: മത്ര ബല്‍ദിയ പാര്‍ക്കിലെ നോമ്പുതുറക്ക് ഇക്കുറിയും മുടക്കമില്ല
text_fieldsമത്ര: ഒരുമയുടെ മധുരമാണ് മത്ര ബല്‍ദിയ പാര്‍ക്കിലെ നോമ്പുതുറക്ക്. വിവിധ ദേശക്കാരും ഭാഷക്കാരുമായ അറുനൂറിലധികം പേര്‍ക്ക് നോമ്പുതുറയൊരുക്കി ജനകീയ ഇഫ്താറിന് ഈ വര്‍ഷവും തുടക്കം. മത്ര ഹോള്‍സെയില്‍ മാര്‍ക്കറ്റിലെ വ്യാപാരികളുടെയും തൊഴിലാളികളുടെയും കൂട്ടായ്മയാണ് സംഗമത്തിന് തുടക്കമിട്ടത്. 15 വര്‍ഷമായി നടന്നുവരുന്ന നോമ്പുതുറ ഇന്ന് സംഘടനയുടെയോ സംഘാടകരുടെയോ ലേബലില്ലാതെ ഒരുപിടി ആളുകളുടെ കൂട്ടായ്മയിലാണ് എല്ലാ വര്‍ഷവും നടക്കുന്നത്.
ആരും ആരെയും ക്ഷണിക്കുന്നില്ല. ഈ കൂട്ടായ്മ ഇത്ര വിപുലവും സ്ഥിരസ്വഭാവം ഉള്ളതുമാകുമെന്ന് തുടക്കമിട്ടവര്‍പോലും കരുതിയിട്ടുണ്ടാകില്ല. ഓരോ ദിവസവും സ്പോണ്‍സര്‍മാര്‍ സ്വയം മുന്നോട്ടുവന്ന് ഇഫ്താറിനെ ജനകീയമാക്കുന്നു. സ്വദേശി പ്രമുഖരും വിഭവങ്ങളത്തെിച്ച് സംരംഭത്തോട് സഹകരിക്കാറുണ്ട്.
മത്രയിലത്തെുന്ന യാത്രക്കാര്‍ക്കും കടകളിലും മറ്റും ജോലിചെയ്യുന്നവര്‍ക്കുമൊക്കെ ഇത് ആശ്വാസമാണ്. നോമ്പുതുറ വിഭവങ്ങളും പലരും ഇവിടെ എത്തിക്കുന്നുണ്ട്. കാര്യമായ പരാതികളില്ലാതെ സംഘടിപ്പിക്കുന്ന ഈ നോമ്പുതുറയുടെ സംഘാടക മികവിനെ ഇവിടെ ഒരു തവണ വന്നുപോകുന്നവരെല്ലാം പ്രശംസിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
