Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രൂഡോയില്‍ ഉല്‍പാദനത്തില്‍ 4.3 ശതമാനം വര്‍ധന

text_fields
bookmark_border
ക്രൂഡോയില്‍ ഉല്‍പാദനത്തില്‍ 4.3 ശതമാനം വര്‍ധന
cancel

മസ്കത്ത്: ആദ്യ നാലുമാസത്തെ ക്രൂഡോയില്‍ ഉല്‍പാദനത്തില്‍ വര്‍ധന. 
120.69 ദശലക്ഷം ബാരലാണ് ജനുവരി മുതല്‍ ഏപ്രില്‍ വരെ കാലയളവില്‍ ഉല്‍പാദിപ്പിച്ചത്. കഴിഞ്ഞവര്‍ഷം 115.67 ദശലക്ഷം ബാരല്‍ ഉല്‍പാദിപ്പിച്ച സ്ഥാനത്താണിത്. കഴിഞ്ഞവര്‍ഷം 9,63,900 ബാരല്‍ പ്രതിദിനം ഉല്‍പാദിപ്പിച്ചപ്പോള്‍ ഈ വര്‍ഷം അത് 9,97,400 ബാരലായി ഉയര്‍ന്നു. ഏപ്രിലില്‍ മാത്രം പ്രതിദിനം 9,94,303 ബാരല്‍ എന്ന തോതില്‍ 29.83 ദശലക്ഷം ബാരല്‍ ക്രൂഡാണ് ഉല്‍പാദിപ്പിച്ചത്. എണ്ണ കയറ്റുമതിയിലും വര്‍ധനവുണ്ട്. കയറ്റുമതി കഴിഞ്ഞവര്‍ഷം 102.10 ദശലക്ഷം ബാരല്‍ ആയിരുന്നത് 110.93 ദശലക്ഷം ബാരലായി വര്‍ധിച്ചു. 
അതേസമയം, ഒമാനി ക്രൂഡിന്‍െറ വില കഴിഞ്ഞവര്‍ഷം 60.5 ഡോളര്‍ ആയിരുന്നത് 44.5 ശതമാനം കുറഞ്ഞ് 33.6 ഡോളറായി. ചൈനയിലേക്കുള്ള ഒമാനി ക്രൂഡിന്‍െറ കയറ്റുമതി 3.7 ശതമാനം വര്‍ധിച്ച് 80.71 ദശലക്ഷം ബാരലായി. തായ്വാനും അമേരിക്കയും തെക്കന്‍ കൊറിയയുമാണ് തൊട്ടുപിന്നിലെ സ്ഥാനങ്ങളില്‍. 
തായ്വാനിലേക്കും ജപ്പാനിലേക്കുമുള്ള ഇറക്കുമതിയില്‍ കുറവുണ്ടായി. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story