റമദാന്‍ ക്വിസ് ഇന്നുമുതല്‍
text_fieldsമസ്കത്ത്: ഗള്‍ഫ് മാധ്യമവും ലാന്‍റക്സ് എനര്‍ജി ഇന്നൊവേറ്റിവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന റമദാന്‍ ക്വിസ് മത്സരത്തിന് ഇന്ന് തുടക്കമാവും. പ്രതിദിനം ഗള്‍ഫ് മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം എഴുതി 99872812 എന്ന നമ്പറില്‍ വാട്ട്സ്ആപ് അയക്കുക. ശരിയുത്തരം അയക്കുന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേര്‍ക്ക് ഓരോ ദിവസവും രണ്ടു സമ്മാനങ്ങള്‍ നല്‍കും. ലാന്‍റക്സ് ഉല്‍പന്നങ്ങളായ എമര്‍ജന്‍സി ലാമ്പ്, ടേബ്ള്‍ ഫാന്‍, പെഡസ്റ്റല്‍ ഫാന്‍, വോള്‍ഫാന്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാന്‍ വിജയികള്‍ക്ക് അവസരമുണ്ടാകും. കൂടാതെ, എല്ലാ വിജയികള്‍ക്കും ലാന്‍റക്സ് നല്‍കുന്ന ടീഷര്‍ട്ടും സമ്മാനമായി ലഭിക്കും. ശരിയുത്തരം അയച്ചവരുടെ പേരുകള്‍ നറുക്കെടുത്ത് ഒരു വിജയിക്ക് മെഗാ സമ്മാനമായ 40 ഇഞ്ച് സാംസങ് എല്‍.ഇ.ഡി ടി.വി സമ്മാനമായി നല്‍കും. ഉത്തരങ്ങള്‍ അതത് ദിവസം രാത്രി പത്തുമണിക്കുള്ളില്‍ അയക്കണം. വിജയികളുടെ പേരുവിവരങ്ങള്‍ ഗള്‍ഫ്മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
