ഭീകരവാദത്തിന് ധനസഹായം: നിയമഭേദഗതിയുമായി ഒമാന്‍
text_fieldsമസ്കത്ത്: ഭീകരവാദത്തിന് ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ നിയമഭേദഗതിയുമായി ഒമാന്‍. ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ പിടികൂടുന്നതിന് മറ്റു രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ജുഡീഷ്യല്‍, ലീഗല്‍ നടപടിക്രമങ്ങളിലും സഹകരിക്കുന്നതടക്കം വ്യവസ്ഥകളും നിയമഭേദഗതിയില്‍ ഉള്‍ക്കൊള്ളുന്നു.
ഇത്തരം കുറ്റകൃത്യങ്ങള്‍ രാജ്യത്തിന്‍െറ സാമ്പത്തിക, ധന, രാഷ്ട്രീയ മേഖലകളില്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ മുന്‍നിര്‍ത്തി അവ പ്രതിരോധിക്കുന്നതിന്‍െറ ഭാഗമായാണ് നിയമഭേദഗതിയെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. ഇതിന്‍െറ ഭാഗമായി ബാങ്ക് ഉപഭോക്താക്കളുടെ കൃത്യമായ വിവരങ്ങള്‍ മനസ്സിലാക്കുകയും ബാങ്കിങ് ഇടപാടുകളടക്കം നിരീക്ഷിക്കുകയും ചെയ്യും. കസ്റ്റംസ് ഡിക്ളറേഷന്‍െറ വ്യവസ്ഥകളിലും മാറ്റമുണ്ട്. ഇതോടൊപ്പം, ഫിനാന്‍ഷ്യല്‍ ഇന്‍റലിജന്‍സ് യൂനിറ്റിനെ ‘നാഷനല്‍ സെന്‍റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍’ എന്ന് പുനര്‍നാമകരണം നടത്തി കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.