ദുകത്ത് ഖത്തര്‍ ബസ് നിര്‍മാണ കേന്ദ്രം സ്ഥാപിക്കുന്നു
text_fieldsമസ്കത്ത്: ദുകം പ്രത്യേക സാമ്പത്തിക മേഖലയില്‍ ഖത്തര്‍ ബസ് അസംബ്ളി യൂനിറ്റ് സ്ഥാപിക്കുന്നു. പ്രതിവര്‍ഷം രണ്ടായിരം ബസുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള യൂനിറ്റിന് സ്ഥലം കൈമാറുന്നത് സംബന്ധിച്ച കരാറില്‍ ദുകം പ്രത്യേക സാമ്പത്തിക മേഖലയും ഖത്തര്‍ ദേശീയ ഗതാഗത കമ്പനിയുടെ ഉപ വിഭാഗമായ കാര്‍വ ഓട്ടോമൊബൈല്‍സും ഒപ്പിട്ടു. ഒരു ലക്ഷം സ്ക്വയര്‍ മീറ്റര്‍ സ്ഥലമാണ് കേന്ദ്രത്തിനായി കൈമാറുക.
ചെറിയ ബസുകള്‍, സ്കൂള്‍ ബസുകള്‍, ട്രക്കുകള്‍ തുടങ്ങിയ വാഹനങ്ങളാകും ഇവിടെ നിന്ന് പുറത്തിറങ്ങുക. ചൈനീസ് സഹകരണത്തോടെയുള്ള വ്യവസായ പാര്‍ക്കിന് കരാര്‍ ഒപ്പിട്ടതിന് പിന്നാലെ ബസ് നിര്‍മാണ കേന്ദ്രത്തിന്‍െറയും കരാര്‍ ഒപ്പിട്ടത് ദുകത്തെ നിക്ഷേപസാധ്യതകള്‍ വര്‍ധിപ്പിക്കും.
ബസ് നിര്‍മാണ കേന്ദ്രം വഴി 400 മുതല്‍ 500 വരെ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നാണ് കണക്ക്. ഒമാനിലെ ഏറ്റവും വലിയ വാഹന അസംബ്ളി കേന്ദ്രമാകും ദുകത്തേത്. 160 ദശലക്ഷം ഡോളറാണ് ഇതിന്‍െറ മൊത്തം ചെലവ്. ഇതില്‍ മുപ്പത് ശതമാനം ഒമാന്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടും ബാക്കി കാര്‍വ ഓട്ടോമൊബൈല്‍സും വഹിക്കും.
ഒമാനു പുറമെ മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളിലും വടക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലുമാകും ഇവിടെനിന്ന് പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് വിപണി കണ്ടത്തെുക. ഒമാനിലെ മൈനിങ്, വിനോദസഞ്ചാര പദ്ധതികളിലും ഖത്തര്‍ മുതല്‍മുടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.