എന്‍.ഒ.സി കച്ചവടം നടത്തുന്നത് നിയമവിരുദ്ധം
text_fieldsമസ്കത്ത്: നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പണമോ മറ്റെന്തെങ്കിലുമോ ആവശ്യപ്പെടുന്നത് നിയമ വിരുദ്ധമാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വിമാനടിക്കറ്റ് സ്വന്തം കൈയില്‍നിന്ന് എടുത്താല്‍ എന്‍.ഒ.സി നല്‍കാമെന്ന് ചില കമ്പനികള്‍ വാഗ്ദാനം നല്‍കിയതായ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്‍െറ പ്രതികരണം. എന്‍.ഒ.സി കച്ചവടം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് മാനവ വിഭവ വകുപ്പ് മന്ത്രിയുടെ ഉപദേഷ്ടാവ് സൈദ് സലീം അല്‍ സാദി പറഞ്ഞു. ജോലിയില്‍നിന്ന് പോകുന്നവരോട് വിമാനടിക്കറ്റിന് പകരം എന്‍.ഒ.സി വാഗ്ദാനം ചെയ്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് നിയമ വിരുദ്ധമാണ്. ഇതുസംബന്ധിച്ച് പരാതികളുള്ള ജീവനക്കാര്‍ മന്ത്രാലയത്തെ സമീപിക്കണം. ജോലിയില്‍ നിന്ന് പോകുന്നവര്‍ക്ക് മാതൃരാജ്യത്തേക്ക് ടിക്കറ്റ് നല്‍കണമെന്നത് തൊഴില്‍ കരാറിന്‍െറ ഭാഗമാണ്. ഇതുസംബന്ധിച്ച പരാതി ലഭിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അല്‍സാദി പറഞ്ഞു. 2014ലാണ് തൊഴില്‍ മാറുന്നതിനായി മുന്‍ തൊഴിലുടമയുടെ എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒമാന്‍ നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.