Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമത്സ്യവളര്‍ത്തല്‍...

മത്സ്യവളര്‍ത്തല്‍ പരിപോഷിപ്പിക്കാന്‍ ഒമാന്‍

text_fields
bookmark_border
മത്സ്യവളര്‍ത്തല്‍ പരിപോഷിപ്പിക്കാന്‍ ഒമാന്‍
cancel
മസ്കത്ത്: കാര്‍ഷിക ഫിഷറീസ് മന്ത്രാലയത്തിന്‍െറ കീഴിലുള്ള വാണിജ്യ മത്സ്യവളര്‍ത്തു പദ്ധതികള്‍ക്ക് ആഗസ്റ്റ് ആദ്യവാരം മുതല്‍ അപേക്ഷിക്കാം.
കരയിലും കടലിലുമായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങള്‍ അപേക്ഷകരില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അനുവദിക്കുകയാണ് ചെയ്യുക. സെപ്റ്റംബര്‍ ഏഴാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒമാനി സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമാണ് അപേക്ഷിക്കാനുള്ള അര്‍ഹത.
കര്‍ശനമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. കരയിലെ മത്സ്യവളര്‍ത്തല്‍ പദ്ധതികള്‍, ദുകം വിലായത്തിലെ റാസ് അല്‍ മദ്റക, അല്‍ സദാനത്ത്, ഹൈതം അല്‍ ബാര്‍, ജഅലാന്‍ ബനീ ബൂഅലി വിലായത്തിലെ അല്‍ റുവൈസ്, അല്‍ സുവൈഹ്, സര്‍ജ് രണ്ട്, മസ്കത്ത് ഗവര്‍ണറേറ്റിലെ അല്‍ ജിരി എന്നിവിടങ്ങളിലാകും നടപ്പാക്കുക.
ഖുറിയാത്ത് വിലായത്തിലെ ധബാബിലാണ് കടലിലെ മത്സ്യകൃഷിക്കായി സ്ഥലം കണ്ടത്തെിയിട്ടുള്ളത്. നാലര ഹെക്ടര്‍ മുതല്‍ 452.5 ഹെക്ടര്‍ വരെ വിസ്തൃതിയുള്ളതാണ് പദ്ധതി പ്രദേശങ്ങളെല്ലാംതന്നെ.
 ഭക്ഷ്യസുരക്ഷാ പദ്ധതികളുടെ ഭാഗമായി മത്സ്യകൃഷിക്ക് ഒമാന്‍ വര്‍ധിച്ച പ്രാധാന്യമാണ് നല്‍കുന്നത്. വിവിധ ഗവര്‍ണറേറ്റുകളിലെ 12ഓളം ആധുനിക ഫാമുകളിലായി തിലോപിയ കൃഷി നടക്കുന്നുണ്ട്.
2014ല്‍ അഞ്ച് ടണ്ണായിരുന്ന തിലോപിയ ഉല്‍പാദനം കഴിഞ്ഞവര്‍ഷം 20 ടണ്ണായി ഉയര്‍ന്നിരുന്നു. നിരവധി യുവ നിക്ഷേപകര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നുമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
Next Story