Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരില്‍ ഭൂരിപക്ഷവും വിദേശികള്‍

text_fields
bookmark_border
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരില്‍ ഭൂരിപക്ഷവും വിദേശികള്‍
cancel
മസ്കത്ത്: സര്‍ക്കാര്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരില്‍ ഭൂരിപക്ഷവും വിദേശികളെന്ന് കണക്കുകള്‍. വിദേശികളില്‍ കൂടുതല്‍പേരും ഇന്ത്യക്കാരാണെന്നും ഉന്നത വിദ്യാഭ്യാസ പ്രവേശന കേന്ദ്രത്തിന്‍െറ 2014-15 അധ്യയന വര്‍ഷത്തെ കണക്കുകള്‍ പറയുന്നു. ആകെ 7107 അധ്യാപകരാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്ളത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മൊത്തം ജീവനക്കാരുടെ 48.3 ശതമാനവും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 45.7 ശതമാനവുമാണ് അധ്യാപകരുടെ എണ്ണം.
വിദേശികളെ അപേക്ഷിച്ച് സ്വദേശികളുടെ എണ്ണം വളരെ കുറവാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 27.4 ശതമാനവും സ്വകാര്യ സ്ഥാപനങ്ങളില്‍ 19.9 ശതമാനവും മാത്രമാണ് സ്വദേശി അധ്യാപകരുടെ എണ്ണം. ഇന്ത്യക്കാരാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിദേശ അധ്യാപകരില്‍ പകുതിയോളം പേരും. 48.2 ശതമാനമാണ് ഇന്ത്യന്‍ അധ്യാപകരുടെ എണ്ണം.
ഫിലിപ്പീനോകളാണ് തൊട്ടുപിന്നില്‍, 10.3 ശതമാനം. 5.8 ശതമാനം ഈജിപ്ഷ്യന്‍ അധ്യാപകരും 4.4 ശതമാനം പാകിസ്താന്‍കാരും 3.7 ശതമാനം തുനീഷ്യക്കാരും ഒമാനിലെ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നതായി കണക്കുകള്‍ പറയുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ ഇന്ത്യന്‍ അധ്യാപകരുടെ എണ്ണം 41.1 ശതമാനമാണ്.
7.1 ശതമാനം പാകിസ്താനികളും സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നു. ഇറാഖികളും ഈജിപ്ഷ്യന്‍കാരും ബ്രിട്ടീഷുകാരുമാണ് തൊട്ടുപിന്നില്‍. മാസ്റ്റര്‍ ഡിഗ്രിയുള്ളവരാണ് അധ്യാപകരില്‍ ഭൂരിപക്ഷം പേരുമെന്നും കണക്കുകള്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 56.6 ശതമാനവും സ്വകാര്യ സ്ഥാപനങ്ങളില്‍ 50.2 ശതമാനവും മാസ്റ്റേഴ്സ് ബിരുദധാരികളാണുള്ളത്.
ഡോക്ടറേറ്റ് യോഗ്യതയുള്ളവരുടെ എണ്ണം സ്വകാര്യ സ്ഥാപനങ്ങളിലാണ് കൂടുതലും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കാള്‍ ഡോക്ടറേറ്റ് യോഗ്യതയുള്ളവരുടെ എണ്ണം സ്വകാര്യ സ്ഥാപനങ്ങളില്‍  2.1 ശതമാനം അധികമാണെന്നും കണക്കുകള്‍ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
Next Story