Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപൊതുസ്ഥലങ്ങളില്‍...

പൊതുസ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നവര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് ട്രാ

text_fields
bookmark_border
wifi
cancel
മസ്കത്ത്: പൊതുസ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച നിബന്ധനകളില്‍ ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി മാറ്റം വരുത്തി. പൊതുഇടങ്ങളില്‍ സേവനം ലഭ്യമാക്കുന്നവര്‍ ഇനി ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ ശേഖരിക്കണമെന്നും അവ മൂന്നു മാസം കൈവശം വെക്കണമെന്നും അതോറിറ്റി വക്താവ് അറിയിച്ചു.
കഴിഞ്ഞമാസം 12ന് പുറത്തിറക്കിയ 48/ 2016 ഉത്തരവിന്‍െറ രണ്ടാം ആര്‍ട്ടിക്ക്ള്‍ പ്രകാരം ഉപഭോക്താക്കള്‍ക്കും സന്ദര്‍ശകര്‍ക്കും വയര്‍ലൈനിലൂടെയോ വയര്‍ലെസിലൂടെയോ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നവരും വിമാനത്താവളങ്ങള്‍, മാളുകള്‍, ഹോട്ടലുകള്‍, ക്ളബ്ബുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലും ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നവര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ നിര്‍ബന്ധമായും ശേഖരിച്ചിരിക്കണം.
ഇത് പുതിയ നിയമം അല്ളെന്നും നിലവിലെ നിയമം പരിഷ്കരിച്ചതാണെന്നും അതോറിറ്റി വക്താവ് അറിയിച്ചു. സിവില്‍ അല്ളെങ്കില്‍ പാസ്പോര്‍ട്ട് നമ്പറിന് പുറമെ ഇന്‍റര്‍നെറ്റ് ഉപയോഗിച്ച ദിവസവും സമയവും അടക്കം വിവരങ്ങള്‍ രജിസ്റ്ററില്‍ ഉണ്ടാകണം.
ഈ വിവരങ്ങള്‍ മൂന്നുമാസം സൂക്ഷിക്കുകയും വേണം. വിവരങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക സംവിധാനമോ സോഫ്റ്റ്വെയറോ ഉപയോഗിക്കണമെന്ന് പുതുക്കിയ നിബന്ധന വ്യക്തമാക്കുന്നില്ല. ഓരോ സ്ഥാപനത്തിനും അനുയോജ്യമായ രീതി ഈ വിഷയത്തില്‍ അവലംബിക്കാമെന്നും ട്രാ വക്താവ് അറിയിച്ചു. തിരിച്ചറിയല്‍ വിവരങ്ങള്‍ ലഭ്യമാക്കാതെ വൈഫൈ സോണ്‍ ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ അതിന്‍െറ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്നും വക്താവ് അറിയിച്ചു. ഒമാന്‍ടെല്ലും ഉരീദുവുമടക്കം അംഗീകൃത സേവന ദാതാക്കള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമല്ല.
ഓരോ ഉപഭോക്താക്കളുടെയും വിവരങ്ങള്‍ ടെലികോം സേവനദാതാക്കളുടെ കൈവശമുള്ളതിനാലാണ് ഇതെന്നും അതോറിറ്റി വക്താവ് പറഞ്ഞു.
Show Full Article
TAGS:oman
Next Story