Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാവിനെയും...

മാവിനെയും മാമ്പഴങ്ങളെയും കുറിച്ചറിയാന്‍ എന്‍സൈക്ളോപീഡിയ പുറത്തിറക്കി

text_fields
bookmark_border
മാവിനെയും മാമ്പഴങ്ങളെയും കുറിച്ചറിയാന്‍ എന്‍സൈക്ളോപീഡിയ പുറത്തിറക്കി
cancel
camera_alt??????? ???? ???????????????? ??????? ?????????? ??????? ?????? ?????????? ?????? ????? ????? ???? ???????????? ??????? ??????????? ????????????????

മസ്കത്ത്: മാവിനെയും മാമ്പഴങ്ങളെയും വിശദമായി പ്രതിപാദിക്കുന്ന ‘മാങ്കോ ട്രീ എന്‍സൈക്ളോപീഡിയ’ റോയല്‍ കോര്‍ട്ട് അഫേഴ്സ് ജനറല്‍ സെക്രട്ടറി നാസര്‍ ബിന്‍ ഹമൂദ് അല്‍ കിന്തി പ്രകാശനം ചെയ്തു.  മസ്കത്തിലെ അല്‍ വഹാത്ത് ക്ളബ്ബില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരും അണ്ടര്‍സെക്രട്ടറിമാരും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷകരും മറ്റു പ്രമുഖരും പങ്കെടുത്തു. അറബിയില്‍ അല്‍ അംബ  എന്ന് പേരിട്ടിരിക്കുന്ന ബൃഹത് ഗ്രന്ഥം അറബി, ഇംഗ്ളീഷ്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലും ഇലക്ട്രോണിക് പതിപ്പും ലഭ്യമാവും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് 2006 ലാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.
ഒമാനില്‍ സാധാരണമായ  മാവില്‍ ബാക്ടീരിയകളും കീടങ്ങളും ഫംഗസുകളും ബാധിക്കുന്നത് കാരണം വിളനാശമുണ്ടാവുന്നതായി ഒമാനിലെ കര്‍ഷകര്‍ ഭരണാധികാരിക്ക് പരാതി നല്‍കിയിരുന്നു. ഇതിനത്തെുടര്‍ന്ന് ജനങ്ങളുടെ നന്മ ലക്ഷ്യംവെച്ചാണ് സുല്‍ത്താന്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. ലോകത്തിലെ വിവിധ ഭാഗങ്ങളിലെ ശാസ്ത്രജ്ഞന്മാരെയും ഗവേഷകരെയും ഉപയോഗപ്പെടുത്തി ഈ വിഷയത്തില്‍ വിശദമായ ഗവേഷണം നടത്തുകയും ഒമാന്‍ കാര്‍ഷിക മേഖലക്ക് മുതല്‍ക്കൂട്ടാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
മാങ്ങ ഉല്‍പാദനത്തില്‍ രാജ്യം നേരിടുന്ന വെല്ലുവിളികള്‍, ഉല്‍പാദക മേഖലകളില്‍ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍, ലോക രാജ്യങ്ങള്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്ന വഴികള്‍, കീടങ്ങളും രോഗങ്ങളും കാരണമുണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍, ഉല്‍പാദന മേഖലകളില്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തല്‍, കര്‍ഷകര്‍ക്ക് ഈ മേഖലയില്‍ പരിശീലനം നല്‍കല്‍ എന്നിവയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വിവിധ രാജ്യങ്ങളിലെ മാങ്ങ ഉല്‍പാദനവും ഒമാനിലെ പ്രത്യേക കാലാവസ്ഥയും  പഠനവിഷയമാക്കിയിരുന്നു. 2006ല്‍ എന്‍സൈക്ളോപീഡിയയുടെ സാങ്കേതിക സമിതിക്ക് രൂപം നല്‍കി.
2008 ല്‍ പദ്ധതിയുടെ വിദഗ്ധ കമ്മറ്റിക്ക് രൂപം നല്‍കി. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്ന് ഏറെ അനുഭവ സമ്പത്തുള്ള എട്ട് വിദഗ്ധര്‍ സമിതിയിലുണ്ടായിരുന്നു. കൂടാതെ, ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍, ബയോ ഡൈവേഴ്സിറ്റി ഇന്‍റര്‍നാഷനല്‍ എന്നിവയുടെ പ്രതിനിധികളും സമിതിയിലുണ്ടായിരുന്നു. മാങ്ങയുടെയും മാവിന്‍െറയും വിഷയത്തിലെ അപൂര്‍വമായ പഠന ഗ്രന്ഥമാവണം അല്‍ അംബയെന്ന് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് സമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. മാങ്ങകൃഷി ശാസ്ത്രീയമാവുന്നതോടെ രാജ്യത്തിന്‍െറ സാമ്പത്തിക മേഖലക്ക് മുതല്‍ക്കൂട്ടാക്കാനും കാര്‍ഷിക മേഖലയിലെ എല്ലാ ഭീഷണികളും ഒഴിവാക്കാനും പഠനം ലക്ഷ്യമിട്ടിരുന്നു.
ഒമാനില്‍ മാങ്ങകൃഷിക്ക് ഏറെ ചരിത്ര പാരമ്പര്യമുണ്ട്. പുരാതന കാലം മുതല്‍ തന്നെ മാവ് ഒമാനില്‍ വ്യാപകമായിരുന്നു. ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് മാവ് ഒമാനിലത്തെിയതായി കണക്കാക്കുന്നു.
ക്രിസ്തുവര്‍ഷം പത്താം നൂറ്റാണ്ടില്‍ ഇന്ത്യയില്‍നിന്ന് മാങ്ങ ഒമാനിലത്തെിയിരുന്നു. മറ്റ് അറബ് രാജ്യങ്ങളില്‍ എഡി 16ാം നൂറ്റാണ്ടോടെയാണ് മാങ്ങകൃഷി വ്യാപകമായത്. ലോകത്തിലെ വിവിധ മാങ്ങ ഉല്‍പാദന രാജ്യത്തെ പറ്റിയുള്ള വിവരങ്ങള്‍, ഇതുകാരണമുള്ള നല്ല അന്താരാഷ്ട്ര ബന്ധങ്ങള്‍ തുടങ്ങിയവയും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ലോക രാഷ്ട്രങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാനും എന്‍സൈക്ളോപീഡിയ സഹായിക്കും.
സുല്‍ത്താനേറ്റിലെ മാങ്ങാ ഉല്‍പാദനം, മാങ്ങയുടെ ഉല്‍പാദനവും ഉപയോഗവും, മാങ്ങയെ ബാധിക്കുന്ന കീടങ്ങളും രോഗങ്ങളും, ലോകത്തിലെ വിവിധ ഭാഗങ്ങളിലെ മാങ്ങ ഉല്‍പാദനം, ലോകത്തിലെ വിവിധ ഭാഗങ്ങളിലെ വൈവിധ്യമുള്ള മാങ്ങകള്‍ എന്നിങ്ങനെ അഞ്ചു വാള്യങ്ങളായാണ് എന്‍സൈക്ളോപീഡിയയിലുള്ളത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmango tree encyclopedia
Next Story