ഇന്നുമുതല്‍ ദോഫാറില്‍ കനത്ത മഴക്ക് സാധ്യത
text_fieldsമസ്കത്ത്: ബുധനാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങില്‍ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച വൈകീട്ട് മുതല്‍ അല്‍ ഹജര്‍ പര്‍വത നിരകളിലും അനുബന്ധ പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ഒറ്റപ്പെട്ട മഴക്കും കാറ്റിനും സാധ്യതയുള്ളതായും അറിയിപ്പില്‍ പറയുന്നു.
ഒമാന്‍െറ മറ്റു ഭാഗങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷത്തെ ഖരീഫ് സീസണില്‍ കനത്ത മഴയാണ് സലാലയില്‍ ലഭിച്ചത്. ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരം കനത്ത മഴ ലഭിക്കുന്നതെന്ന് താമസക്കാര്‍ പറയുന്നു. മഴ തിമിര്‍ത്ത് പെയ്യുന്നതോടെ സലാലയുടെ ഹരിത സൗന്ദര്യവും വര്‍ധിക്കുന്നുണ്ട്. ഈ വര്‍ഷം ജൂണ്‍ 21 മുതല്‍ ജൂലൈ 18 വരെയുള്ള കാലയളവില്‍ 48.5 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ഇതേ കാലയളവില്‍ നാലു മി.മീറ്റര്‍ മഴയാണ് ലഭിച്ചത്.
കാലാവസ്ഥ അനുകൂലമായതോടെ സലാലയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂലൈ 25 വരെയുള്ള കാലയളവില്‍ കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെക്കാള്‍ 40 ശതമാനം സന്ദര്‍ശകര്‍ വര്‍ധിച്ചതായാണ് കണക്ക്. ജൂണ്‍ 21 മുതല്‍ ജൂലൈ 25 വരെയുള്ള കാലയളവില്‍ 2,15,128 സന്ദര്‍ശകര്‍ സലാലയിലത്തെിയിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 1,53,780 സന്ദര്‍ശകരാണ് സലാലയിലത്തെിയത്. ഇതില്‍ 39,949 സന്ദശകര്‍ വിമാനം വഴിയും 1,75,179 സന്ദര്‍ശകര്‍ റോഡ് വഴിയുമാണ് എത്തിയത്. വിമാനം വഴി എത്തിയവരില്‍ 26,150 സന്ദര്‍ശകര്‍ ആഭ്യന്തര വിമാനത്താവളം വഴിയും 13,799 പേര്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ വഴിയും സലാലയിലത്തെി. ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 47.9 ശതമാനം വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം ഒമാന്‍ അടക്കം 1,19,150 സന്ദര്‍ശകരാണ് എത്തിയത്. ഈ വര്‍ഷം 1,76,211 സന്ദര്‍ശകരായി ഉയര്‍ന്നു. അറബ് രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം 50.4 ശതമാനം വര്‍ധിച്ചു. മറ്റ് അറബ് രാജ്യങ്ങളില്‍നിന്ന് 6,886 സന്ദര്‍ശകരാണ് സലാലയിലത്തെിയത്. കഴിഞ്ഞവര്‍ഷം 4,577 സന്ദര്‍ശകരാണ് അറബ് രാജ്യങ്ങളില്‍നിന്നത്തെിയത്. കാലാവസ്ഥ അനുകൂലമായതിനാല്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകര്‍ സലാലയിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.