കടകളിലേക്ക് ജലപ്രവാഹം: ഉറവിടം കണ്ടത്തൊനാകാതെ അധികൃതര്‍
text_fieldsമത്ര: മത്ര സൂഖ് പോര്‍ബംബയില്‍ കടകളിലേക്കുള്ള ജലപ്രവാഹത്തിന്‍െറ കാരണം കണ്ടത്തൊന്‍ കഴിയാതെ അധികൃതര്‍. സ്വിസ് അറേബ്യന്‍ പെര്‍ഫ്യൂം ഷോപ് ഗോഡൗണിലേക്കും സമീപത്തെ കടകളിലേക്കുമാണ് ആഴ്ചകളായി വെള്ളം കയറുന്നത്. വെള്ളം പൈപ്പിട്ട് കടലിലേക്ക് ഒഴുക്കിക്കളയുകയാണ് കടക്കാര്‍ ചെയ്തിരുന്നത്. ഗോഡൗണിന് മുന്‍വശത്ത് സിമന്‍റിട്ട് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ചെറിയ ആശ്വാസമുണ്ടായെങ്കിലും കുറച്ചുദിവസങ്ങള്‍ക്കുശേഷം വീണ്ടും ഉറവ വന്നുതുടങ്ങി. ഇതേ തുടര്‍ന്ന് കടല്‍വെള്ളമാണോയെന്ന് പരീക്ഷിക്കാന്‍ അധികൃതര്‍ വെള്ളം പരിശോധനക്ക് അയച്ചു. പരിശോധനയില്‍ ഇത് കുടിവെള്ളമാണെന്നറിഞ്ഞതിനെ തുടര്‍ന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. പെര്‍ഫ്യൂം ഗോഡൗണിന് മുന്‍വശം കുഴിച്ചശേഷം വിശദ പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. പരിശോധന ഇന്നും തുടരും. കുഴിയെടുത്തതിനാല്‍ ഈ ഭാഗത്തൂടെ കാല്‍നടയാത്രപോലും സാധ്യമാകാത്ത നിലയിലാണുള്ളത്.കച്ചവടക്കാരും ഉപഭോക്താക്കളും സഞ്ചാരികളും ഇതുമൂലം പ്രയാസം നേരിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
