Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2016 2:27 PM IST Updated On
date_range 24 July 2016 2:27 PM ISTഒമാന്‍ അത്യാഹ്ളാദപൂര്‍വം 46ാമത് നവോത്ഥാന ദിനം ആഘോഷിച്ചു
text_fieldsbookmark_border
camera_alt???????? ??????? ?????????????????
മസ്കത്ത്: പുരോഗതിയുടെയും വികസന കുതിപ്പിന്‍െറയും ഓര്‍മ പുതുക്കി സുല്‍ത്താനേറ്റ് 46ാമത് നവോത്ഥാന ദിനം ആഘോഷിച്ചു. ദീര്‍ഘദൃഷ്ടിയോടെയും പാടവത്തോടെയും 46 സംവത്സരമായി രാജ്യത്തെ നയിക്കുന്ന നായകന് ജനങ്ങള്‍ അഭിവാദനങ്ങള്‍ അര്‍പ്പിച്ചു. നവോത്ഥാനദിനത്തിന്‍െറ ഭാഗമായി നിരവധി പരിപാടികളും സംഘടിപ്പിച്ചിരുന്നു. നവോത്ഥാന ദിനത്തിന്‍െറ ഭാഗമായി ഒമാനിലേക്ക് ആശംസാ പ്രവാഹങ്ങള്‍ ഒഴുകുകയാണ്. ഒമാന്‍ ഭരണാധികാരിക്കും ജനങ്ങള്‍ക്കും ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫതാഹ് സീസിയടക്കം വിവിധ രാഷ്ട്രത്തലവന്മാര്‍ ആശംസകള്‍ അര്‍പ്പിച്ചു. രാജ്യത്തെ മന്ത്രിമാരും പ്രമുഖരും ഒമാന്‍ ഭരണാധികാരിക്ക് ആശംസയര്‍പ്പിച്ചു. നവോത്ഥാന ദിനത്തിന്‍െറ ഭാഗമായി ഒമാന്‍ ദിനപത്രങ്ങളും ആനുകാലികങ്ങളും സുല്‍ത്താന് ആശംസകള്‍ അര്‍പ്പിച്ചുള്ള ലേഖനങ്ങളുമായാണ് പുറത്തിറങ്ങിയത്. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളുടെ വര്‍ണ ആശംസാ പരസ്യങ്ങളും വിവിധ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. മുസന്നയിലെ എയര്‍ബേസില്‍ നടന്ന പാരാഗൈ്ളഡിങ് അഭ്യാസപ്രകടനം വീക്ഷിക്കാന്‍ നിരവധിപേരാണ് എത്തിയത്. ഒമാനി ഗൈ്ളഡിങ് ടീമിലെ 20 അംഗങ്ങള്‍ അഭ്യാസപ്രകടനത്തില്‍ പങ്കെടുത്തു. സേനാ പ്രതിനിധികളടക്കമുള്ളവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു. നവോത്ഥാനദിനത്തിന്‍െറ ഭാഗമായി ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി കൂടി ചേര്‍ത്ത് മൂന്നുദിവസം ലഭിച്ചതിനാല്‍ പലരും സലാലയിലേക്ക് തിരിച്ചിട്ടുണ്ട്. മസ്കത്തിന് പുറത്തുള്ള പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും ശനിയാഴ്ച നല്ല തിരക്ക് അനുഭവപ്പെട്ടു. പലരും ഇന്ന് യാത്രകള്‍ പ്ളാന്‍ ചെയ്തിട്ടുണ്ട്. അതേ സമയം, മസ്കത്തിലെ ഖുറം, ഖന്താബ് ബീച്ചുകളടക്കമുള്ള സ്ഥലങ്ങളില്‍ ആളൊഴിഞ്ഞ അവസ്ഥയായിരുന്നു. കടുത്ത ചൂട് മൂലം പലരും അവധിദിനങ്ങളില്‍ വീടുകളില്‍തന്നെ കഴിച്ചുകൂട്ടി. രജനീകാന്ത് ചിത്രമായ കബാലി കാണാന്‍ ശനിയാഴ്ച തിരക്കനുഭവപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
