Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനിത്യോപയോഗ...

നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വര്‍ധന

text_fields
bookmark_border
നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വര്‍ധന
cancel

മസ്കത്ത്: രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വര്‍ധന. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമാണ് ജൂണ്‍ മാസത്തില്‍ കൂടിയത്. മേയ് മാസത്തെ അപേക്ഷിച്ച് 0.90 ശതമാനത്തിന്‍െറ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞവര്‍ഷം ജൂണിനെ അപേക്ഷിച്ച് പണപ്പെരുപ്പം 1.50 ശതമാനം കൂടിയതായും ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു.

ഭക്ഷണപാനീയങ്ങളുടെ വിലയില്‍ മൊത്തത്തില്‍ 0.80 ശതമാനത്തിന്‍െറ വര്‍ധന ഉണ്ടായി. ഭവന, ജല, വൈദ്യുതി, പാചകവാതകമടക്കമുള്ളവയുടെ ചെലവുകള്‍ മാറ്റമില്ലാതെ തുടരുകയാണെന്നും കണക്കുകള്‍ പറയുന്നു. ഭക്ഷണങ്ങളുടെ വിഭാഗത്തില്‍ മത്സ്യങ്ങളുടെയും കടല്‍ വിഭവങ്ങളുടെയും വിലയിലാണ് ഏറ്റവുമധികം വര്‍ധന, 6.85 ശതമാനം. പച്ചക്കറികളുടെ വില 4.49 ശതമാനം കൂടിയപ്പോള്‍ പഴങ്ങളുടെ വില 0.12 ശതമാനവും വര്‍ധിച്ചു. ബ്രെഡുകളുടെയും ധാന്യങ്ങളുടെയും ഇറച്ചിയുടെയും പാലിന്‍െറയും ചീസിന്‍െറയും മുട്ടയുടെയും വിലയില്‍ 1.12, 0.19, 0.20 ശതമാനം എന്നിങ്ങനെ കുറവുണ്ടായി. എണ്ണ, കൊഴുപ്പ്, പഞ്ചസാര, ജാം, തേന്‍, മധുരപലഹാരങ്ങള്‍, ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ എന്നിവയുടെ വിലയും ജൂണില്‍ കുറഞ്ഞു.
മറ്റു ഭക്ഷണപദാര്‍ഥങ്ങളുടെ വിലയിലും കുറവ് രേഖപ്പെടുത്തി. ആരോഗ്യവിഭാഗത്തിലെ ചെലവുകള്‍ക്ക് മാറ്റമൊന്നുമില്ല. ഫര്‍ണിഷിങ്, വീട്ടുപകരണങ്ങള്‍, അറ്റകുറ്റപ്പണി എന്നിവയുടെ ചെലവ് 0.43 ശതമാനം കുറഞ്ഞു. വിദ്യാഭ്യാസം, ആശയവിനിമയ ചെലവുകള്‍ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ഗതാഗത ചെലവ് നാലു ശതമാനം ഉയര്‍ന്നു. ഇന്ധനവിലയിലെ വര്‍ധനവാണ് പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമായത്. ജൂണില്‍ ഇന്ധനവിലയില്‍ കുത്തനെയുള്ള വര്‍ധനവായിരുന്നു വരുത്തിയത്. റെഗുലര്‍ പെട്രോള്‍ വില ലിറ്ററിന് 170 ബൈസയായും സൂപ്പര്‍ പെട്രോളിന്‍േറത് 180 ബൈസയായും ഡീസല്‍ വില 185 ബൈസയായുമാണ് ഉയര്‍ത്തിയത്. മത്സ്യങ്ങളുടെയും സമുദ്രോല്‍പന്നങ്ങളുടെയും വിലയിലും പഴം, പച്ചക്കറി എന്നിവയുടെ വിലയിലും ഗതാഗത ചെലവിലും വര്‍ധനവുണ്ടാകാന്‍ പ്രധാന കാരണം ഇതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
Next Story