Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2016 2:18 PM IST Updated On
date_range 20 July 2016 2:18 PM ISTറിയോ ഒളിമ്പിക്സ്: സ്പ്രിന്‍റര്‍ മസൂണ്‍ അല്‍ അലാവിക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
text_fieldsbookmark_border
camera_alt?????? ???? ?????
മസ്കത്ത്: സ്പ്രിന്‍റര്‍ മസൂണ്‍ അല്‍ അലാവിക്ക് റിയോ ഒളിമ്പിക്സിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചു. 19കാരിയായ ഇവര്‍ ആദ്യമായാണ് ഒളിമ്പിക്സില്‍ മത്സരിക്കുന്നത്.
ആഗസ്റ്റ് അഞ്ചു മുതല്‍ 21 വരെ റിയോ ഡി ജനീറോയില്‍ നടക്കുന്ന വിശ്വ കായിക മാമാങ്കത്തില്‍ മസൂണ്‍ അലാവിയടക്കം നാല് കായിക താരങ്ങളാകും കളത്തിലിറങ്ങുകയെന്ന് ഒമാന്‍ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. രണ്ട് സ്പ്രിന്‍റര്‍മാരും രണ്ട് ഷൂട്ടിങ് താരങ്ങളുമാണ് റിയോ ഒളിമ്പിക്സില്‍ ഒമാനെ പ്രതിനിധാനം ചെയ്യുകയെന്ന് ഒമാന്‍ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ താഹാ അല്‍കിഷ്രി പറഞ്ഞു.
ഒരു വനിതാ താരത്തെക്കൂടി സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ബര്‍ക്കത്ത് അല്‍ഹാര്‍ത്തിയാണ് സംഘത്തിലെ രണ്ടാമത്തെ ഓട്ടക്കാരന്‍. ഒമാനിലെ ഏറ്റവും വേഗതയുള്ള ഓട്ടക്കാരനായ ഇദ്ദേഹം കഴിഞ്ഞവര്‍ഷം തെക്കന്‍ കൊറിയയില്‍ നടന്ന യോഗ്യതാ മത്സരത്തിലാണ് 100 മീറ്റര്‍ ഓട്ടത്തിന് യോഗ്യത നേടിയത്. ഹമദ് അല്‍ ഖത്ത്രിയും വദ്ഹ അല്‍ ബലൂഷിയുമാണ് ഷൂട്ടിങ്ങില്‍ ഒമാനെ പ്രതിനിധാനം ചെയ്യുക. ഷൂട്ടിങ് താരങ്ങള്‍ക്കും ഒമാന്‍ ഒളിമ്പിക് കമ്മിറ്റിയുടെ അപേക്ഷ പ്രകാരം നേരിട്ടുള്ള പ്രവേശമായ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയാണ് ലഭിച്ചത്. 2008ലെ ബെയ്ജിങ് ഒളിമ്പിക്സിലാണ് ഒമാനെ പ്രതിനിധാനം ചെയ്ത ് ആദ്യമായി വനിത ഓട്ടമത്സരത്തിനിറങ്ങുന്നത്. 100 മീറ്ററില്‍ പങ്കെടുത്ത ബുത്തൈന അല്‍ യാഖൂബിയായിരുന്നു താരം.
2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ ഷൂന അല്‍ ഹബ്സിയും 100 മീറ്റര്‍ ട്രാക്കിലിറങ്ങി. ടെന്നിസ് താരമായ ഫാത്തിമ അല്‍ നബ്ഹാനിയും കുതിരയോട്ടക്കാരനായ സുല്‍ത്താന്‍ അല്‍ തൗഖിയും ഈ വര്‍ഷം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, നിശ്ചിത എണ്ണം പൂര്‍ത്തിയായതിനാല്‍ ഇവര്‍ക്ക് അവസരം ലഭിച്ചില്ളെന്ന് അല്‍കിഷ്രി പറഞ്ഞു. ബര്‍ക്കത്ത് അല്‍ ഹാര്‍ത്തിയില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന രാഷ്ട്രം മറ്റുതാരങ്ങളും മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ കിഷ്രി കൂട്ടിച്ചേര്‍ത്തു. മസൂണ്‍ നിലവില്‍ യുക്രെയ്നിയന്‍ കോച്ചിന്‍െറ കീഴില്‍ പരിശീലനം നടത്തുകയാണ്. ജൂണില്‍ ഇവര്‍ തന്‍െറ ഏറ്റവും മികച്ച സമയമായ 12.04 സെക്കന്‍ഡ് കുറിച്ചിരുന്നു.
ഹമദ് അല്‍ഖത്ത്രി 50 മീറ്റര്‍ റൈഫ്ള്‍ ത്രീ പൊസിഷനിലും 10 മീറ്റര്‍ എയര്‍ റൈഫിളിലും മത്സരിക്കും.
വദ്ഹ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എന്നീ ഇനങ്ങളിലാണ് മത്സരിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story