Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2016 2:10 PM IST Updated On
date_range 20 July 2016 2:10 PM ISTസന്ദര്‍ശകരെ കാത്ത് സലാലയിലെ ഇളനീര്‍ക്കടകള്‍
text_fieldsbookmark_border
camera_alt???????? ???????????????
സലാല: സലാലയിലെ ഇളനീര്‍ക്കടകള്‍ ഖരീഫ് സന്ദര്‍ശകര്‍ക്കായി കൂടുതല്‍ വിഭവങ്ങളുമായി അണിഞ്ഞൊരുങ്ങി. ഇക്കുറി ഖരീഫിന് മുന്നോടിയായി കൂടുതല്‍ ഇളനീര്‍ക്കടകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇളനീര്‍ കരിക്കും വാഴപഴങ്ങളുമാണ് കൂടുതലായും വില്‍പനക്കുള്ളത്. കരിക്കൊന്നിന് 200 ബൈസയാണ് വില. സലാലയിലെ തെങ്ങിന്‍തോപ്പുകളില്‍നിന്ന് ശേഖരിക്കുന്ന ഇളം കരിക്കുകളാണ് ഇവിടെ വില്‍പനക്ക് ഒരുക്കിയിട്ടുള്ളത്.
ശ്രീലങ്കന്‍കരിക്ക് എന്ന് വിളിക്കുന്ന ചെങ്കരിക്കും സലാലകരിക്ക് എന്നറിയപ്പെടുന്ന പച്ചക്കരിക്കുമാണ് ഏറെയുള്ളത്. തണുപ്പിച്ചകരിക്കുകളും കരിക്കിന്‍വെള്ളം കുപ്പികളിലാക്കി തണുപ്പിച്ചതും ലഭ്യമാണ്. ഇവക്ക്പുറമെ 200 ബൈസക്ക് നല്ല വിളഞ്ഞ തേങ്ങയും ഇവിടെ കിട്ടും. സലാലയിലെതന്നെ വിവിധതോട്ടങ്ങളില്‍നിന്ന് ശേഖരിക്കുന്ന പപ്പായ, കരിമ്പ്, പൂവന്‍പഴം, ഏത്തക്കായ്, റോബസ്റ്റ, ചെറുപഴം, വിവധതരം പച്ചക്കറികള്‍, ഇരുമ്പിന്‍പുളി, ആത്തച്ചക്ക, ഉറുമാംപഴം, സപ്പോട്ട തുടങ്ങി ധാരാളം വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്. കൂടാതെ ഒരു റിയാല്‍ നല്‍കിയാല്‍ തെങ്ങിന്‍ തൈ, വാഴത്തൈ, കുടംപുളിത്തൈ തുടങ്ങിയവയും ചിലകടകളില്‍നിന്നും വാങ്ങാന്‍ കഴിയും. സലാലയിലത്തെുന്ന വിദേശികളെ, വിശേഷിച്ചും മലയാളികളെ ഏറെ ആകര്‍ഷിക്കുന്നതും കൗതുകമുണര്‍ത്തുന്നതുമാണ് കേരളത്തിലെ തട്ടുകടകളെ അനുസ്മരിപ്പിക്കുന്ന ഇളനീര്‍ കടകളും അവയോടുചേര്‍ന്നു കിടക്കുന്ന തെങ്ങിന്‍തോപ്പുകളും തോട്ടങ്ങളും. അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്ന ഹാഫ, ദാരിസ് തുടങ്ങിയ ഇടങ്ങളിലാണ് ഇളനീര്‍ക്കടകള്‍ നിരനിരയായി കാണപ്പെടുന്നത്. റോഡിന്‍െറ വശങ്ങളിലായി തോട്ടങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഇവ നിര്‍മിച്ചത് തെങ്ങിന്‍തടിയും തെങ്ങോലയും ഉപയോഗിച്ചാണ്. ഇളനീര്‍ പഴക്കടകളില്‍ ഏറെയും നടത്തുന്നത് മലയാളികളാണ്. 150 ബൈസക്ക് തോട്ടമുടമകളില്‍നിന്ന് വാങ്ങുന്ന കരിക്ക് ചത്തെി ശരിയാക്കി വില്‍ക്കുമ്പോള്‍ 50 ബൈസമാത്രമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ഇക്കുറി സാമ്പത്തികമാന്ദ്യം കച്ചവടത്തെ സാരമായി ബാധിക്കുന്നതായും കച്ചവടം നടത്തുന്ന മലപ്പുറം സ്വദേശികളായ സോമനും സുധീറും പറയുന്നു.
വരുംദിവസങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകര്‍ എത്തുമെന്നും കച്ചവടം മെച്ചപ്പെടുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇവരുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story