റസ്റ്റാറന്‍റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു
text_fieldsമസ്കത്ത്: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് റസ്റ്റാറന്‍റിന് സാരമായ നാശം. അല്‍ഖുവൈറിലെ ഇറാനിയന്‍ റസ്റ്റാറന്‍റില്‍ രാവിലെ 8.15ഓടെയാണ് സ്ഫോടനമുണ്ടായത്. വന്‍ ശബ്ദത്തോടെയാണ് സ്ഫോടനമുണ്ടായതെന്ന് കെട്ടിടത്തിലെ താമസക്കാരനായ തൃശൂര്‍ സ്വദേശി ഹാരിസ് പറഞ്ഞു. കെട്ടിടത്തിന് ആകെപ്പാടെ കുലുക്കവും അനുഭവപ്പെട്ടു.
പരിഭ്രാന്തരായി താമസക്കാരെല്ലാം പുറത്തിറങ്ങി. ഉച്ചക്കുശേഷമാണ് റസ്റ്റാറന്‍റ് പ്രവര്‍ത്തനമാരംഭിക്കാറ്. അതിനാല്‍ ആളപായമൊഴിവായി.
വെള്ളിയാഴ്ച ആയതിനാല്‍ പുറത്തും ആളുകള്‍ കുറവായിരുന്നു. റസ്റ്റാറന്‍റിന് ഉള്‍വശം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. റസ്റ്റാറന്‍റിന്‍െറ ഭിത്തിയും ചിലയിടത്ത് തകര്‍ന്നിട്ടുണ്ട്. പുറത്ത് റസ്റ്റാറന്‍റിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഉള്ളില്‍നിന്ന് തെറിച്ചുവന്ന ടൈല്‍സിന്‍െറയും മറ്റും കഷണങ്ങള്‍ തട്ടി ചില്ലുകള്‍ പൊട്ടുകയാണുണ്ടായത്.
പൊട്ടിത്തെറിയുണ്ടായി വൈകാതെ സിവില്‍ ഡിഫന്‍സും പൊലീസും സ്ഥലത്തത്തെി. തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ക്ക് ഒടുവിലാണ് പാചകവാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്ന് സ്ഥിരീകരിച്ചത്. ചിതറിത്തെറിച്ച അവശിഷ്ടങ്ങള്‍ സ്ഥലത്തുനിന്ന് നീക്കി.