Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2016 4:38 PM IST Updated On
date_range 15 July 2016 4:38 PM ISTസലാല ഫെസ്റ്റിവല്‍: ആദം–തുംറൈത്ത് റോഡില്‍ കര്‍ശന നിരീക്ഷണം –ആര്‍.ഒ.പി
text_fieldsbookmark_border
camera_alt?????????????????? ???????????????????? ??????? ?????????????? ??????????
മസ്കത്ത്: സലാല ഫെസ്റ്റിവല്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആദം-തുംറൈത്ത് റോഡില്‍ നിരീക്ഷണം ശക്തമാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ദോഫാറിലേക്കുള്ള സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവിധ മുന്‍കരുതല്‍ നടപടികളും എടുത്തുകഴിഞ്ഞു. അടിയന്തര സാഹചര്യങ്ങളില്‍ ഹെലികോപ്ടര്‍ മുഖേന വൈദ്യസഹായമത്തെിക്കും.
ആദം-തുംറൈത്ത് വിലായത്തുകളെ ബന്ധിപ്പിക്കുന്ന റോഡില്‍ പൊലീസ് ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന് കീഴിലുള്ള ഹെലികോപ്ടര്‍ നിരീക്ഷണ പറക്കല്‍ നടത്തും. അപകടങ്ങള്‍, ഗതാഗത നിയമലംഘനങ്ങള്‍ എന്നിവ സംബന്ധിച്ച പരിശോധനകള്‍ക്കൊപ്പം അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ ആശുപത്രികളില്‍ എത്തിക്കാനും ഹെലികോപ്ടറിന്‍െറ സേവനം പ്രയോജനപ്പെടുത്തും. ദോഫാര്‍ ഗവര്‍ണറേറ്റിലേക്ക് യാത്രചെയ്യുന്നവര്‍ വേണ്ടത്ര മുന്‍കരുതല്‍ നടപടികള്‍ എടുക്കണമെന്നും ആര്‍.ഒ.പി അറിയിച്ചു. വാഹനങ്ങള്‍ കൃത്യമായി അറ്റകുറ്റപ്പണി നടത്തിയിരിക്കണം. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനൊപ്പം മലമ്പ്രദേശങ്ങളില്‍ മഴയും മൂടല്‍മഞ്ഞും ഉള്ള സ്ഥലങ്ങളില്‍ ശ്രദ്ധിച്ച് വാഹനമോടിക്കുകയും വേണം. ആദം - തുംറൈത്ത് റോഡിന്‍െറ വിവിധയിടങ്ങളില്‍ ചെക് പോയന്‍റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇവിടെ ആംബുലന്‍സ്, മെഡിക്കല്‍ സംഘത്തിന്‍െറ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. ഒമാന്‍െറ റോഡതിര്‍ത്തികളില്‍ സലാലയിലേക്കുള്ള റോഡുകളുടെ പ്രത്യേകതയും സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളും വിശദീകരിക്കുന്ന ബുക്ക്ലെറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ‘ഒമാന്‍ സ്നേഹത്തിന്‍െറയും സമാധാനത്തിന്‍െറയും നാട്’ എന്ന സന്ദേശവുമായി നടക്കുന്ന സലാല ഫെസ്റ്റിവല്‍ ഇന്നുമുതല്‍ ഒക്ടോബര്‍ 31 വരെയാണ് നടക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story