ലോക മലയാളഭാഷാ യാത്ര കേരളത്തില്‍ പര്യടനം തുടരുന്നു
text_fieldsമസ്കത്ത്: മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്ററിന്‍െറ ലോക മലയാളഭാഷാ യാത്രയുടെ കേരളത്തിലെ പര്യടന പരിപാടിയുടെ രണ്ടാംഘട്ടം തളിക്കുളം യു.പി സ്കൂളില്‍ പയ്യന്നൂര്‍ മലയാള ഭാഷ പാഠശാലാ ഡയറക്ടര്‍ ടി.പി. ഭാസ്കര പൊതുവാള്‍ ഉദ്ഘാടനം ചെയ്തു.
ലോക യാത്രക്ക് നേതൃത്വം വഹിക്കുന്ന അന്‍വര്‍ ഫുല്ലയെയും സദാനന്ദന്‍ എടപ്പാളിനെയും തളിക്കുളം സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് സ്വീകരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രജനി അധ്യക്ഷത വഹിച്ചു. ഒമാനിലെ സാമൂഹിക പ്രവര്‍ത്തകനായ അബ്ദുല്‍ അസീസ് തളിക്കുളത്തെ ടി.പി. ഭാസ്കര പൊതുവാള്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഷൗക്കത്തലി, മലയാളം അസി. പ്രഫസര്‍ കൃഷ്ണ കുമാര്‍, ആര്‍ട്ടിസ്റ്റ് ഉണ്ണി ചാവക്കാട് എന്നിവര്‍ മലയാളം മിഷന്‍ ഒമാന്‍െറ സുകൃതം വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു. യോഗത്തില്‍ അന്‍വര്‍ ഫുല്ല, സദാനന്ദന്‍ ഇടപ്പാള്‍ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. വിജിലന്‍സ് സി.ഐ. സുരേന്ദ്രന്‍ മാങ്ങാട്ട്, അശ്റഫ്കൈരളി എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് പ്രധാനാധ്യാപിക കുമുദാബായ് സ്വാഗതം പറഞ്ഞു.