ബുറൈമിയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടല്‍ അടുത്ത വര്‍ഷമാദ്യം പ്രവര്‍ത്തനമാരംഭിക്കും
text_fieldsമസ്കത്ത്: ബുറൈമിയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ ഗ്ളോറിയ അല്‍ സലാം റിസോര്‍ട്ട് അടുത്ത വര്‍ഷം ആദ്യത്തോടെ പ്രവര്‍ത്തനമാരംഭിക്കും. 250 മുറികളോടെയുള്ള ഹോട്ടലില്‍ സമീപത്തെ ഹോട്ടലുകളേക്കാള്‍ വലിയ കോണ്‍ഫറന്‍സ് ഹാള്‍ ആണ് ഉള്ളത്. നാലു റസ്റ്റാറന്‍റുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള സ്വിമ്മിങ് പൂളുകള്‍, ഹെല്‍ത്ത് ക്ളബ്, സ്പാ, ബൗളിങ് അലേ എന്നീ സൗകര്യങ്ങളും ഉണ്ടാകും. 2014ല്‍ ഹോട്ടലിന്‍െറ നടത്തിപ്പ് ചുമതല സംബന്ധിച്ച് ഗ്ളോറിയ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് ബിന്‍ കറാം മോഡേണ്‍ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയുമായി കരാര്‍ ഒപ്പിട്ടിരുന്നു.
മിഡിലീസ്റ്റിലെ വികസന പദ്ധതികളില്‍ പ്രധാനപ്പെട്ടതാകും ബുറൈമിയിലേത്. ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, ഈജിപ്ത്, യു.എ.ഇ എന്നിവിടങ്ങളിലായി ആയിരത്തിലധികം മുറികളുള്ള വന്‍കിട ഹോട്ടല്‍ പദ്ധതികള്‍ക്കും ഗ്രൂപ് തുടക്കമിടാന്‍ ഒരുങ്ങുകയാണ്. മദ്യവിമുക്തമായിരിക്കും ഹോട്ടലുകളെല്ലാം. ചതുര്‍നക്ഷത്ര ഹോട്ടലുകളുടെ നിരക്കില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സൗകര്യം നല്‍കുന്നവയായിരിക്കും ഇവയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഗ്ളോറിയക്ക് പുറമെ മറ്റ് നിരവധി പ്രമുഖ അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖലകളും ഒമാനില്‍ വൈകാതെ പ്രവര്‍ത്തനമാരംഭിക്കും.
മസ്കത്തില്‍ അടക്കം നക്ഷത്ര ഹോട്ടലുകള്‍ തുടങ്ങും. ഹോട്ടല്‍മുറികളുടെ എണ്ണത്തിലെ കുറവാണ് ഒമാനിലെ ടൂറിസം മേഖലയുടെ കുതിപ്പിന് പ്രധാന വിഘാതമെന്നാണ് വിലയിരുത്തലുകള്‍. ഇത് മറികടക്കുന്നതിന്‍െറ ഭാഗമായി ടൂറിസം കര്‍മപദ്ധതിയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ഹോട്ടലുകള്‍ കൂടുതലായി നിര്‍മിക്കാന്‍ തീരുമാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
