മധ്യാഹ്നവിശ്രമ നിയമം ലംഘിച്ചത് 170 കമ്പനികള്‍
text_fieldsമസ്കത്ത്: 170 കമ്പനികള്‍ മധ്യാഹ്ന വിശ്രമനിയമം ലംഘിച്ചതായി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. മധ്യാഹ്ന വിശ്രമം നിലവില്‍ വന്ന ജൂണ്‍ ഒന്നുമുതല്‍ ജൂലൈ പത്തുവരെ കാലയളവിലാണ് ഇത്രയും കമ്പനികള്‍ നിയമം ലംഘിച്ചത്. മന്ത്രാലയത്തിന്‍െറ കീഴിലുള്ള പ്രത്യേക പരിശോധനാ സംഘം ഈ കാലയളവില്‍ 1376 തൊഴിലിടങ്ങളില്‍ പരിശോധന നടത്തി. 1206 കമ്പനികള്‍ നിയമം പാലിക്കുന്നതായി കണ്ടത്തെിയതായും മന്ത്രാലയം അറിയിച്ചു. ജൂണ്‍ ഒന്നുമുതല്‍ ആഗസ്റ്റ് അവസാനം വരെ മൂന്നുമാസ കാലയളവിലാണ് ഒമാനില്‍ മധ്യാഹ്ന വിശ്രമം പ്രാബല്യത്തില്‍ വരുന്നത്.
മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്നവര്‍ക്ക് നൂറു റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും അല്ളെങ്കില്‍ ഒരു മാസം വരെ തടവും ശിക്ഷ നല്‍കണമെന്നാണ് ഒമാന്‍ തൊഴില്‍ നിയമത്തിന്‍െറ 118ാം ആര്‍ട്ടിക്ക്ള്‍ അനുശാസിക്കുന്നത്.
നിയമലംഘനത്തിന്‍െറ സ്വഭാവമനുസരിച്ച് രണ്ടു ശിക്ഷയും ഒരുമിച്ച് നല്‍കാമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
നിയമലംഘനം ആവര്‍ത്തിക്കുന്ന പക്ഷം ഇരട്ടി ശിക്ഷ നല്‍കാനും വ്യവസ്ഥയുണ്ട്.