ഇബ്രിയില്‍ കനത്ത കാറ്റും മഴയും
text_fieldsമസ്കത്ത്: ശക്തമായ കാറ്റിലും മഴയിലും ഇബ്രിയുടെ വിവിധ ഭാഗങ്ങളില്‍ വസ്തുവകകള്‍ക്ക് നാശം സംഭവിച്ചു.
ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് ശക്തമായ കാറ്റിന്‍െറ അകമ്പടിയോടെ മഴയത്തെിയതെന്ന് ഇബ്രിയില്‍ താമസിക്കുന്ന എറണാകുളം സ്വദേശി ജമാല്‍ ഹസന്‍ പറഞ്ഞു. വെയിലില്‍നിന്ന് പൊടുന്നനെയാണ് കാലാവസ്ഥ മാറിയത്. വന്‍ ശബ്ദത്തോടെയുള്ള ഇടിയും മിന്നലും ഉണ്ടായിരുന്നു. തനാം ഭാഗത്താണ് നാശനഷ്ടങ്ങള്‍ കൂടുതലുണ്ടായത്. വൈദ്യുതി പോസ്റ്റുകള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ വൈദ്യുതി നിലച്ചു. ഈത്തപ്പനകളും കടപുഴകി വീണിട്ടുണ്ട്. ചിലയിടങ്ങളില്‍ കടകളുടെ സൈന്‍ ബോര്‍ഡുകള്‍ താഴെ വീഴുകയും ഷട്ടറുകള്‍ക്ക് നാശമുണ്ടാവുകയും ചെയ്തു. കാറ്റില്‍ തെറിച്ചുവന്ന കല്ല് കൊണ്ട് പാലക്കാട് സ്വദേശി നിസാറിന്‍െറ കാറിന്‍െറ ചില്ല് പൊട്ടി. ഓട്ടത്തിനിടയിലായിരുന്നു സംഭവം.
മറ്റു പലരുടെയും കാറുകളുടെ ചില്ല് പൊട്ടുകയും നാശനഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ട്. സന്ധ്യക്ക് ആകാശം ചെറിയ രീതിയില്‍ മൂടിക്കെട്ടിക്കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.