വാഹനങ്ങളിലെ തീപിടിത്തം: ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ്
text_fieldsമസ്കത്ത്: വേനല്‍ കടുത്തതോടെ വാഹനങ്ങളില്‍ തീപിടിത്ത സാധ്യത വര്‍ധിച്ചതായും ഉടമകള്‍ ജാഗ്രത പുലര്‍ത്തണമെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. വാഹനങ്ങള്‍ കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതാണ് അഗ്നിബാധയുടെ പ്രധാന കാരണം. വാഹനം നിര്‍ത്താതെ ഏറെ ദൂരം ഓടിക്കല്‍, ഇന്ധന ഓയില്‍ ചോര്‍ച്ച, ഇലക്ട്രിക്കല്‍ ലോഡ് അധികമാകല്‍, വാഹനത്തില്‍ അധിക ഉപകരണം ഘടിപ്പിച്ച് എന്‍ജിന് മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കല്‍, വാഹനത്തിന് ഉള്ളിലെ പുകവലി എന്നിവയും അഗ്നിബാധക്ക് കാരണമാകും. വ്യാജ സ്പെയര്‍ പാര്‍ട്സുകള്‍ ഉപയോഗിക്കുന്നതും അഗ്നിബാധക്ക് കാരണമാകും. ഒറിജിനല്‍ സ്പെയര്‍ പാര്‍ട്സുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം.
വാഹനം കൃത്യമായ ഇടവേളകളില്‍ അംഗീകൃത കേന്ദ്രങ്ങളില്‍ കൊണ്ടുപോയി സര്‍വിസ് ചെയ്യണം, കേടായ ഉപകരണങ്ങളും വയറുകളുമെല്ലാം മാറ്റണം. കഴിഞ്ഞ മൂന്നുവര്‍ഷ കാലയളവില്‍ 1966 വാഹനങ്ങളിലെ തീയണച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഒരു ദിവസം ശരാശരി രണ്ടു വാഹനങ്ങള്‍ക്ക് എന്ന തോതില്‍ അഗ്നിബാധയുണ്ടായിട്ടുണ്ട്. 2013ല്‍ 669 വാഹനങ്ങള്‍ക്കും 2014ല്‍ 645 വാഹനങ്ങള്‍ക്കും 2015ല്‍ 652 വാഹനങ്ങള്‍ക്കും തീപിടിച്ചു.
തീപിടിത്തമുണ്ടായാല്‍ ആദ്യം വാഹനത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഫയര്‍ എക്സ്റ്റിംഗിഷ്വര്‍ ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിക്കണം. സാധിക്കാത്ത പക്ഷം എമര്‍ജന്‍സി നമ്പറായ 9999ല്‍ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.