Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറമദാനില്‍ നാഷനല്‍...

റമദാനില്‍ നാഷനല്‍ ഡൊണേഷന്‍ പോര്‍ട്ടലിലൂടെ ലഭിച്ചത് 2.21 ലക്ഷം റിയാല്‍

text_fields
bookmark_border
മസ്കത്ത്: റമദാനില്‍ നാഷനല്‍ ഡൊണേഷന്‍സ് പോര്‍ട്ടല്‍ മുഖേന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിച്ചത് 2.21 ലക്ഷം റിയാല്‍. രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകള്‍ക്ക് പുറമെ സിറിയയിലും മറ്റും ദുരിതമനുഭവിക്കുന്നവര്‍ക്കിടയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനുള്ള ഒൗദ്യോഗിക സംവിധാനമാണ് നാഷനല്‍ ഡൊണേഷന്‍സ് പോര്‍ട്ടല്‍.
5529 ആളുകളില്‍ നിന്നുമാണ് ഈ തുക സ്വരൂപിച്ചത്. റമദാന്‍െറ ആദ്യ ആഴ്ചയില്‍ 43,000 റിയാലാണ് ലഭിച്ചത്. ദാനധര്‍മങ്ങള്‍, സിറിയന്‍ ദുരിതാശ്വാസ സഹായം, സകാത്ത്, അനാഥ സംരക്ഷണം എന്നീ ഇനങ്ങളിലാണ് ഈ തുക ലഭിച്ചത്. 24 സന്നദ്ധ സംഘടനകളാണ് പോര്‍ട്ടലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഒമാന്‍ ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍, അല്‍ റഹ്മ ചാരിറ്റി ടീം സീബ്, ദാറുല്‍ അത്ത എന്നീ സംഘടനകള്‍ക്കാണ് റമദാനില്‍ കൂടുതല്‍ തുക ലഭിച്ചത്.
ഈ വര്‍ഷം ഇതുവരെ 3.75 ലക്ഷം റിയാലാണ് പോര്‍ട്ടല്‍ മുഖേന സംഭാവനയായി ലഭിച്ചിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
Next Story