61 ദശലക്ഷം റിയാല്‍ ചെലവില്‍ ബ്രോയിലര്‍ കോഴിമുട്ട ഉല്‍പാദന കേന്ദ്രം വരുന്നു
text_fieldsമസ്കത്ത്: ഭക്ഷ്യസുരക്ഷാ രംഗത്ത് വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആവിഷ്കരിച്ചുവരുന്ന ഒമാനില്‍ 61 ദശലക്ഷം രൂപ ചെലവിട്ട് ബ്രോയിലര്‍ കോഴിമുട്ട ഉല്‍പാദന കേന്ദ്രം സ്ഥാപിക്കുന്നു. ഉസൂല്‍ പൗള്‍ട്രിയാണ് പുതിയ കേന്ദ്രം സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ വിദേശത്ത് നിന്നാണ് ഒമാനിലെ ഉല്‍പാദകര്‍ മുട്ട ഇറക്കുമതി ചെയ്യുന്നത്. രോഗങ്ങള്‍ മൂലവും ചരക്കുനീക്കത്തിലെ പ്രശ്നങ്ങള്‍ നിമിത്തവും ഉല്‍പാദനത്തിലെയും ആവശ്യക്കാരുടെയും ഏറ്റക്കുറച്ചിലുകള്‍ നിമിത്തവും ആവശ്യത്തിന് മുട്ടകള്‍ ലഭിക്കാത്ത അവസ്ഥയുണ്ട്. നിലവില്‍ കോഴിയിറച്ചി ഉല്‍പാദനരംഗത്ത് 36 ശതമാനമാണ് ഒമാന്‍െറ പങ്കാളിത്തം.
2030ഓടെ 70 ശതമാനം സ്വയം പര്യാപ്തമാവുകയാണ് ഒമാന്‍െറ ലക്ഷ്യം. ഈ ദിശയിലേക്കുള്ള ചുവടുവെപ്പിന് പുതിയ കേന്ദ്രം സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ഇറച്ചിക്കോഴികളെ വിരിയിക്കുന്നതിനുള്ള നിലവാരമുള്ള മുട്ടകള്‍ താങ്ങാവുന്ന വിലക്ക് ലഭ്യമാക്കാന്‍ കേന്ദ്രത്തിന് സാധിക്കുമെന്ന് ചെയര്‍മാന്‍ എന്‍ജിനീയര്‍ സാലെഹ് മുഹമ്മദ് അല്‍ ഷന്‍ഫരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉസൂല്‍ പൗള്‍ട്രി ജനറല്‍ കമ്മിറ്റി യോഗം വിലയിരുത്തി.
ഒമാന്‍െറ മാത്രമല്ല, ജി.സി.സി മേഖലയുടെ തന്നെ ഭക്ഷ്യസുരക്ഷാരംഗത്ത് പ്രധാന പങ്കാളിത്തം വഹിക്കാന്‍ കേന്ദ്രത്തിന് സാധിക്കും. വിദേശ നാണ്യ വരുമാനത്തിന് പുറമെ സ്വദേശികള്‍ക്ക് തൊഴിലവസരം ലഭിക്കാനും ഇത് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.