Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ്രതശുദ്ധിയില്‍...

വ്രതശുദ്ധിയില്‍ പെരുന്നാളാഘോഷത്തിന്  മധുവും ഉണ്ണികൃഷ്ണനും 

text_fields
bookmark_border
വ്രതശുദ്ധിയില്‍ പെരുന്നാളാഘോഷത്തിന്  മധുവും ഉണ്ണികൃഷ്ണനും 
cancel
camera_alt?????? ?????????????
മസ്കത്ത്: വ്രതവിശുദ്ധിയുടെ നിറവില്‍ ചെറിയ പെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങുകയാണ് കണ്ണൂര്‍ സ്വദേശികളായ മധുവും ഉണ്ണികൃഷ്ണനും. കഴിഞ്ഞ മൂന്നുവര്‍ഷമായി നോമ്പെടുക്കുന്ന ഇരുവരും സൊഹാറിലെയും ഫലജിലെയും കെ.എം.സി.സി ഇഫ്താര്‍ വേദികളില്‍ സജീവസാന്നിധ്യമാണ്. കഠിനമായ വേനല്‍ചൂടിലും നോമ്പെടുക്കാനുള്ള ആവേശത്തിന് ഒരു കുറവുമില്ളെന്ന് മധു പറയുന്നു. ആദ്യ വര്‍ഷം നോമ്പ് ഇത്തിരി കഠിനമായിരുന്നു. 
തൊട്ടടുത്ത വര്‍ഷവും ഈ വര്‍ഷവും ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല. നോമ്പിന്‍െറ മാധുര്യം പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ളെന്ന് സൊഹാറിലെ അബൂ മുര്‍ത്താ കമ്പനിയില്‍ ജീവനക്കാരനായ ഉണ്ണികൃഷ്ണന്‍ പറയുന്നു. നോമ്പെടുക്കാന്‍ തുടങ്ങിയതോടെ ആത്മനിര്‍വൃതി ലഭിക്കുന്നു. മനസ്സിനും ശരീരത്തിനും കുളിര്‍മ കൈവരുന്നതിനൊപ്പം സഹജീവികളോട് കാരുണ്യം കാണിക്കാനും നോമ്പ് പ്രാപ്തമാക്കുന്നതായി ഉണ്ണി പറയുന്നു. നോമ്പെടുത്ത ആദ്യവര്‍ഷം അല്‍പം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. സ്ഥാപനത്തിന്‍െറ എം.ഡി മുസ്തഫ, ഉടമ കണ്ണൂര്‍ സ്വദേശി ഷൗക്കത്ത് എന്നിവരും ഉണ്ണികൃഷ്ണന് നിറഞ്ഞ പിന്തുണയുമായി ഉണ്ട്. 
ഏവരുടെയും ദു$ഖവും വിശപ്പും വേദനയും അടുത്തറിയാനുള്ള വഴിയാണ് വ്രതാനുഷ്ഠാനമെന്ന് ഇരുവരും പറയുന്നു.  നോമ്പെടുക്കുന്നതിനൊപ്പം ഇഫ്താറില്‍ സഹായിക്കാനും ഇവര്‍ സമയം കണ്ടത്തൊറുണ്ട്. നോമ്പ് മുപ്പതും പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman ramadan
Next Story