Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2016 2:08 PM IST Updated On
date_range 4 July 2016 2:08 PM ISTസലാല ഫെസ്റ്റിവല്‍ 15ന് ആരംഭിക്കും
text_fieldsbookmark_border
camera_alt???????? ?????????
മസ്കത്ത്: ഈദുല്‍ ഫിത്ര്‍ അവധി ആഘോഷിക്കാനും ഫെസ്റ്റിവലിനും സലാലയിലത്തെുന്ന സന്ദര്‍ശകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. മഴക്കാല ഉത്സവമായ സലാല ഫെസ്റ്റിവല്‍ ഈമാസം 15 മുതല്‍ ആരംഭിക്കും. വൈവിധ്യങ്ങള്‍ നിറഞ്ഞ സലാല ഉത്സം അടുത്ത മാസം 31ന് അവസാനിക്കും. അതിനിടെ, പെരുന്നാള്‍ അവധിക്ക് സലാലയിലത്തെുന്ന സന്ദര്‍ശകരെ സ്വീകരിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും വന്‍ ഒരുക്കങ്ങളാണ് അധികൃതര്‍ നടത്തുന്നത്. ഇതിനായി ദോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ ഹമൂദ് അല്‍ ബുസൈദിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയുടെ യോഗം കഴിഞ്ഞദിവസം നടന്നു. ആഘോഷവേളയില്‍ സലാലയിലത്തെുന്ന സന്ദര്‍ശകരെ സ്വീകരിക്കാനാവശ്യമായ ഒരുക്കങ്ങള്‍ സമിതി വിലയിരുത്തി. ഗതാഗത നിയന്ത്രണം, സന്ദര്‍ശകരുടെയും താമസക്കാരുടെയും സുരക്ഷ, തുംറൈത്ത് വിലായത്തിലൂടെയും തീരദേശ റോഡുകളിലൂടെയും വാഹനങ്ങളുടെ നീക്കങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. ആദം -തുംറൈത്ത് റോഡില്‍ ആംബുലന്‍സുകള്‍ വിന്യസിക്കല്‍, എ.ടി.എം യന്ത്രങ്ങളില്‍ ആവശ്യമായ കാശുണ്ടായിരിക്കല്‍, കച്ചവടക്കാരുടെ ചൂഷണം തടയാന്‍ ഉല്‍പന്നങ്ങളുടെ വില നിരീക്ഷിക്കല്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു. പെരുന്നാള്‍ അവധിക്ക് സലാലയില്‍ വന്‍ സന്ദര്‍ശക പ്രവാഹം പ്രതീക്ഷിക്കുന്നതായും സന്ദര്‍ശകര്‍ക്ക് ഒരു പ്രയാസവും അനുഭവപ്പെടാതിരിക്കാന്‍ എല്ലാ സജ്ജീകരങ്ങളും നടത്തുന്നതായി ദോഫാര്‍ പൊലീസ് കമാന്‍ഡര്‍ മേധാവി മുഹ്സില്‍ ബിന്‍ അഹ്മദ് അല്‍ അബ്രി പറഞ്ഞു. സന്ദര്‍ശകരുടെ സുഗമമായ ഒഴുക്കിന് ആവശ്യമായ ഗതാഗത പരിഷ്കരണങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ എല്ലാ റൗണ്ട് എബൗട്ടുകളിലും സിഗ്നലുകളിലും റോന്ത് ചുറ്റുമെന്നും ഗേറ്റുകളിലും പാര്‍ക്കിങ് ഏരിയകളിലും അവരുടെ സാന്നിധ്യമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ബീച്ചുകളിലാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരത്തെുകയെന്നും ഇവിടങ്ങളില്‍ സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ബീച്ചുകളില്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങളെയടക്കം വിന്യസിക്കും. സുരക്ഷാനിയമങ്ങള്‍ പാലിക്കണമെന്നും അമിത വേഗത്തില്‍ വാഹനമോടിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. വാഹനങ്ങളുടെ ഗ്ളാസുകള്‍ സുതാര്യമാക്കണമെന്നും 30 ശതമാനത്തില്‍ കൂടുതല്‍ ശക്തിയുള്ള ഗ്ളാസ് പേപ്പറുകള്‍ ഒട്ടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
